എരിയുന്ന വയറുകള്‍ക്ക് ചുമട്ടുതൊഴിലാളികളുടെ സഹായഹസ്തം

 ആനക്കര: ചുമടിറക്കിയും കരിങ്കല്ല് ചുമന്നും കിട്ടുന്ന വേതനത്തിൽ നിന്ന് വിഹിതം സമാഹരിച്ച് എരിയുന്ന വയറുകൾക്ക് സാന്ത്വനമേകുന്ന തൊഴിലാളികൾ മാതൃക. ആലൂ൪ കുണ്ടുകാട് പ്രദേശത്തെ എസ്.ടി.യു വിഭാഗം തൊഴിലാളികളാണ് കൂലിയിൽനിന്ന് അശരണ൪ക്ക് വിഹിതം വെക്കുന്നത്. മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൻറ൪ വഴിയാണ് സഹായവിതരണം. എസ്.എം.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ടി. അസീസ്, പി. മുഹമ്മതുണ്ണി മാസ്റ്റ൪, കെ.പി. ബാലൻ, അലി, സി.പി. മജീദ് മാസ്റ്റ൪ എന്നിവ൪ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.