ജില്ലയില്‍ ഹജ്ജ് ക്യാമ്പുകള്‍ നാളെ മുതല്‍

കാസ൪കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്നവ൪ക്കുള്ള സാങ്കേതിക പഠന ക്ളാസും മെഡിക്കൽ പരിശോധനയും ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ നാളെ മുതൽ നടക്കും. മൊഗ്രാൽപുത്തൂരിൻെറ വടക്ക് ഭാഗത്തുള്ളവ൪ക്ക് ബന്തിയോടും കാസ൪കോട് ഭാഗത്തുള്ളവ൪ക്ക് നായന്മാ൪മൂലയിലും കാസ൪കോടിനും കാഞ്ഞങ്ങാടിനും ഇടയിലുള്ളവ൪ക്ക് ഉദുമയിലും കാഞ്ഞങ്ങാട് ഭാഗത്തുള്ളവ൪ക്ക് പുതിയകോട്ടയിലും നീലേശ്വരത്തിന് തെക്കുള്ളവ൪ക്ക് തൃക്കരിപ്പൂരിലുമാണ് ക്യാമ്പുകൾ. മുഴുവൻ ഹാജിമാരും കരിപ്പൂ൪ ഹജ്ജ് ഹൗസിൽനിന്ന് ലഭിച്ച ഹാറ്റ്  കാ൪ഡും ഹജ്ജിന് സമ൪പ്പിച്ച അപേക്ഷയുടെ ഫോട്ടോ കോപ്പി കൈവശമുള്ളവ൪ അതും കൊണ്ടുവരണം.
പ്രമേഹ രോഗികൾ ടെസ്റ്റ് നടത്തി റിപ്പോ൪ട്ടുമായി ഹാജരാകണം. ഹജ്ജ് അപേക്ഷയുടെ  കോപ്പി കൈവശമില്ലാത്തവ൪ ഹാജിമാരുടെ രക്ത ഗ്രൂപ്പ്, ജനനതീയതി എന്നിവ കുറിച്ചുകൊണ്ട് വരണം.
ക്യാമ്പുകൾ രാവിലെ ഒമ്പത് മണി മുതൽ രണ്ടുമണിവരെയായിരിക്കും. ആഗസ്റ്റ് ഒന്ന് - നൂറുൽ ഇസ്ലാം മദ്റസ ഹാൾ, പുതിയകോട്ട, കാഞ്ഞങ്ങാട്. ആഗസ്റ്റ് രണ്ട് - എം.എം.സി മദ്റസ ഹാൾ, വടക്കെകൊവ്വൽ, തൃക്കരിപ്പൂ൪. ആഗസ്റ്റ് നാല് - ബദരിയ ജുമാമസ്ജിദ് ഹാൾ, ബന്തിയോട്. ആഗസ്റ്റ് അഞ്ച് - എൻ.എ മോഡൽ എച്ച്.എസ്.എസ്, നായന്മാ൪മൂല, കാസ൪കോട്. ആഗസ്റ്റ് എട്ട് - എറോൾ പാലസ്, ഉദുമ എന്നിവിടങ്ങളിലാണ് ക്യാമ്പ്.
ക്യാമ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ചീഫ് ഹജ്ജ് ട്രെയിന൪  ടി.കെ.പി. മുസ്തഫയുമായി ബന്ധപ്പെടണം. ഫോൺ: 9497138738.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.