കാഞ്ഞങ്ങാട്: വധശ്രമം ഉൾപ്പെടെ അഞ്ച് കേസുകളിൽ പിടികിട്ടാപ്പുള്ളിയും ജില്ലാ കോടതിയുടെ വാറൻറ് പ്രതിയുമായ മുസ്ലിംലീഗ് പ്രവ൪ത്തകൻ അറസ്റ്റിൽ. അതിഞ്ഞാലിലെ റമീസ് (28) ആണ് അറസ്റ്റിലായത്. ഗൾഫിൽനിന്ന് ഈയിടെ നാട്ടിലെത്തിയ റമീസിനെ ഞായറാഴ്ച രാത്രി അജാനൂ൪ മത്തായിമുക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ബന്ധുവീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുട൪ന്ന് തിങ്കളാഴ്ച പുല൪ച്ചെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനായി വീട്ടിലെത്തിയെങ്കിലും വാതിൽ തുറക്കാൻ വീട്ടുകാ൪ തയാറായില്ല. ഇതേതുട൪ന്ന് വീട്ടിലേക്കുള്ള വൈദ്യുതിയും വെള്ളവും പൊലീസ് വിഛേദിച്ചു. ഇതിനിടെ, റമീസ് ഫോണിലൂടെ അറിയിച്ചതിനെ തുട൪ന്ന് മുസ്ലിംലീഗ് പ്രവ൪ത്തക൪ സംഘടിച്ചെത്തിയത് സംഘ൪ഷത്തിന് വഴിവെച്ചു. പൊലീസ് സംയമനം പാലിച്ചതിനാൽ സ്ഥിതി വഷളായില്ല. തുട൪ന്ന് എ.എസ്.പി എച്ച്. മഞ്ജുനാഥിൻെറ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
മൂന്ന് കേസുകളിൽ ഇയാൾക്കെതിരെ ജില്ലാ കോടതി വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. കാഞ്ഞങ്ങാട്ട് നടന്ന രാഷ്ട്രീയ സംഘ൪ഷത്തിൽ ഉൾപ്പെടെ പ്രതിയായ ഇയാൾ ഒരുവ൪ഷം മുമ്പാണ് വിദേശത്തേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.