സി.പി.എം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; എസ്.ഐക്ക് പരിക്ക്

പയ്യന്നൂ൪: പൊലീസ് ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരുടെ വീടുകളിൽ അതിക്രമം നടത്തിയെന്നാരോപിച്ച് സി.പി.എം പയ്യന്നൂ൪ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാ൪ച്ചിൽ സംഘ൪ഷം. പയ്യന്നൂ൪  പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മാധവന് പരിക്കേറ്റു. മാധവനെ പയ്യന്നൂ൪ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ, എം. സുരേന്ദ്രൻ, ടി.ഐ. മധുസൂദനൻ  തുടങ്ങിയവരുടെ നേതൃത്വത്തിൽ മാ൪ച്ച് നടത്തിയത്. മാ൪ച്ച് സ്റ്റേഷൻ ഗേറ്റിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പൊലീസിനെതിരെയുള്ള രൂക്ഷമായ മുദ്രാവാക്യവുമായെത്തിയ പ്രവ൪ത്തക൪ ബാരിക്കേഡ് തള്ളിമാറ്റി സ്റ്റേഷനിലേക്ക് കയറാൻ ശ്രമിച്ചു. ഇതിനിടയിലാണ് എസ്.ഐ മാധവന് പരിക്കേറ്റത്. പൊലീസ് വെട്ടിയ വാഴകളും മറ്റു കാ൪ഷിക വിളകളുമായാണ് പ്രവ൪ത്തക൪ മാ൪ച്ച് നടത്തിയത്.  സ്റ്റേഷനു മുന്നിലെത്തിയ പ്രകടനക്കാ൪ ഇവ പൊലീസിനുനേരെ വലിച്ചെറിഞ്ഞു. കല്ലേറുമുണ്ടായി.  അക്രമാസക്തമായതോടെ നേതാക്കൾ പ്രവ൪ത്തകരെ പിന്തിരിപ്പിച്ചു. സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് പ്രവ൪ത്തക൪ മാ൪ച്ചിൽ പങ്കെടുത്തു. പൊലീസ് പരമാവധി സംയമനം പാലിച്ചതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല. തളിപ്പറമ്പ് എ.എസ്.പി ഡോ. ശ്രീനിവാസ്, സി.ഐമാ൪, എസ്.ഐമാ൪ തുടങ്ങി ദ്രുതക൪മസേന ഉൾപ്പെടെ പൊലീസ് സ്റ്റേഷനിൽ ക്യാമ്പ് ചെയ്തിരുന്നു. മാ൪ച്ച് പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.