നഗരത്തില്‍ പനി പടരുന്നു

പെരിന്തൽമണ്ണ: നഗരത്തിലും സമീപപ്രദേശങ്ങളിലും പനി പടരുന്നു. ഗവ. താലൂക്കാശുപത്രിയിലും നഗരത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളിലുമായി നൂറോളം പേ൪ ഡെങ്കിപ്പനിക്ക് ചികിത്സ തേടി.
 മണ്ണാ൪ക്കാട് റോഡിൽ ഫയ൪സ്റ്റേഷന് സമീപം അമ്പതോളം വീടുകളിലായി നിരവധി പേ൪ക്ക് പനി ബാധിച്ചിട്ടുണ്ട്. ഇതിൽ എട്ടുപേരുടേത് ഡെങ്കിപ്പനിയാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കൂടുതൽ പേ൪ക്ക് ഡെങ്കിപ്പനി ഉണ്ടാകാമെന്ന് സംശയിക്കുന്നു. സമീപ പ്രദേശങ്ങളിലേക്കും പനി പടരാൻ തുടങ്ങിയിട്ടുണ്ട്.
നഗരസഭയുടെയും ആരോഗ്യ വകുപ്പിൻെറയും അനാസ്ഥ മൂലമാണ് ഡെങ്കിപ്പനി പടരുന്നതെന്ന് ആരോപണമുണ്ട്. അതേസമയം, രോഗം പടരുന്നതായി അറിഞ്ഞ ഉടൻ   ഫോഗിങ്ങും ക്ളോറിനേഷനും നടത്തിയതായി പെരിന്തൽമണ്ണ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ട൪ ബുധരാജ് പറഞ്ഞു. തിങ്കളാഴ്ച മുതൽ വ്യാപക ബോധവത്കരണ പരിപാടികൾ നടത്തും. ആരോഗ്യവകുപ്പ് അടിയന്തരമായി കൊതുകുനശീകരണ പ്രവ൪ത്തനങ്ങൾ നടത്തുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.