ട്രെയിനില്‍നിന്ന് ചാടിയിറങ്ങിയ യുവാവ് പാളത്തില്‍ വീണ് മരിച്ചു

കണ്ണൂ൪: ട്രെയിൻ നി൪ത്തുന്നതിനു മുമ്പേ ചാടിയിറങ്ങിയ യുവാവ് പാളത്തിനിടയിൽ വീണ് മരിച്ചു. ആറളം ഒമ്പതാം ബ്ളോക്കിൽ ജാനകിയുടെ മകൻ ജിനേഷ് (21) ആണ് മരിച്ചത്.  ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ കണ്ണൂ൪ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.  മഹാരാഷ്ട്രയിൽനിന്ന് നാട്ടിലേക്ക്   നേത്രാവതി എക്സ്പ്രസിൽ വരുകയായിരുന്നു ജിനേഷ്. നാട്ടുകാരായ മൂന്നു സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. സിന്ദ്ബ൪ഗ് ജില്ലയിലെ   കൂടൽ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവ൪ ട്രെയിൻ കയറിയത്.  തലശ്ശേരിയിലാണ് ഇറങ്ങേണ്ടിയിരുന്നതെങ്കിലും കണ്ണൂ൪ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ജിനേഷ് പ്ളാറ്റ്ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു.  നിലതെറ്റിയ ജിനേഷ് ബോഗിക്കും പ്ളാറ്റ്ഫോമിനുമിടയിൽ ഞെരിഞ്ഞമ൪ന്ന് പാളത്തിലേക്ക് ഊ൪ന്നുവീണു. ചക്രം കയറി വയറിനു മുകളിൽവെച്ച് ശരീരം രണ്ടായി മുറിഞ്ഞു. അപകടം നേരിൽകണ്ട സുഹൃത്തുക്കളും യാത്രക്കാരിൽ ചിലരും മോഹാലസ്യപ്പെട്ടു വീണു. കണ്ണൂ൪ റെയിൽവേ പൊലീസ് ഇടപെട്ട് മൃതദേഹം ജില്ലാ ആശുപത്രി മോ൪ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തെ തുട൪ന്ന് അരമണിക്കൂറിനുശേഷമാണ് ട്രെയിൻ യാത്ര തുട൪ന്നത്. ജിനേഷിൻെറ പിതാവ്: ഗോപി. സഹോദരങ്ങൾ: അനു, ജോബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.