തിരുവനന്തപുരം: കിഴക്കേകോട്ട തകരപ്പറമ്പ് റോഡിൽ കഴിഞ്ഞ ദിവസം രാത്രി കവ൪ച്ച നടത്താൻ ശ്രമിച്ച നിരവധി മോഷണക്കേസിലെ പ്രതികളായ അഞ്ചംഗ കവ൪ച്ചാസംഘത്തെ ഫോ൪ട്ട് പൊലീസ് പിടികൂടി.
മുട്ടത്തറ വില്ലേജിൽ ശ്രീവരാഹം വാ൪ഡിൽ ശ്രീവരാഹം ഓടക്കര ലെയ്നിൽ ടി.സി 5/55ൽ രാജേഷ് (26), മുട്ടത്തറ വില്ലേജിൽ വലിയതുറ വാ൪ഡിൽ പ്രിൻസ് റോഡിൽ വലിയതുറ ആശുപത്രിക്ക് സമീപം പുതുവൽ പുത്തൻവീട്ടിൽ അനിൽകുമാ൪ (30), വിതുര വില്ലേജിൽ കോട്ടക്കകം മുറിയിൽ വിതുര മരുത്വാമല മക്കി മിച്ചഭൂമിയിൽ പ്രഭകുമാ൪ (37), മുട്ടത്തറ വില്ലേജിൽ ശ്രീവരാഹം വാ൪ഡിൽ പറമ്പിൽ പണയിൽ പുത്തൻവീട്ടിൽ ബാബുക്കുട്ടൻ (43), കാട്ടുംപുറം വില്ലേജിൽ ആറ്റിങ്ങൽ ദേശത്ത് അഞ്ചാം വാ൪ഡിൽ വെണ്ണൂ൪കോണം ക്ഷേത്രത്തിന് സമീപം വാവറവിള ഹൗസിൽ ചന്ദ്രൻ (42) എന്നിവരാണ് പിടിയിലായത്.
നൈറ്റ് പട്രോളിങ്ങിനിടെ തകരപ്പറമ്പ് കൊച്ചാ൪ റോഡിൽ പൊലീസ് ജീപ്പ് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ഫോ൪ട്ട് സി.ഐ എസ്.വൈ. സുരേഷ്, എസ്.ഐ എ.കെ. ഷെറി, എ.എസ്.ഐമാരായ ദിലീപ്രാജ്, ഷാനിബാസ്, സിവിൽ പൊലീസ് ഓഫിസ൪മാരായ അജന്തകുമാ൪, ബ്രൂണോ, ശരത് എന്നിവ൪ പിടികൂടുകയായിരുന്നു.
തുട൪ന്ന് ഫോ൪ട്ട് അസിസ്റ്റൻറ് കമീഷണ൪ എം. രാധാകൃഷ്ണൻനായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾക്ക് വിവിധ സ്റ്റേഷനുകളിൽ മോഷണം, പോക്കറ്റടി കേസുകൾ ഉള്ളതായി വ്യക്തമായി. കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.