കുന്നംകുളം: വൈകല്യത്തെ അവഗണിച്ച് സ്വപ്രയത്നം കൊണ്ട് പച്ചക്കറി കൃഷി ചെയ്ത് സമൂഹത്തിന് മാതൃകയാകാനൊരുങ്ങുകയാണ് കുന്നംകുളം ട്രോപ്പിക്കൽ ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സ്പെഷൽ സ്കൂളിലെ വിദ്യാ൪ഥികൾ. മറുനാടൻ പച്ചക്കറികളെയും ഫാസ്റ്റ്ഫുഡിനെയും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിലാണ് സ്വന്തം ആവശ്യത്തിന് പച്ചക്കറികൾ നട്ടുനനച്ച് ഉണ്ടാക്കാൻ, വിധി സമ്മാനിച്ച വൈകല്യങ്ങൾ വകവെക്കാതെ ഈ കൊച്ചുകൂട്ടുകാ൪ മണ്ണിലേക്കിറങ്ങുന്നത്. പദ്ധതിക്ക് ഇന്ന൪വീൽ പ്രസിഡൻറ് ലില്ലി ജേക്കബ് റോയ്, അധ്യാപകൻ സണ്ണി, വാ൪ഡംഗം കെ.കെ. മുരളി, സ്കൂൾ പ്രിൻസിപ്പൽ ഉദയശ്രീ എന്നിവ൪ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.