മാലിന്യം നിറഞ്ഞ അരി മുഖ്യമന്ത്രിക്ക് അയച്ചു

ചാവക്കാട്: റേഷൻ കടയിലെ മാലിന്യമടങ്ങിയ  അരി കടപ്പുറം ബ്ളാങ്ങാട്  പ്രതികരണവേദി പ്രവ൪ത്തക൪ സ്പീഡ് പോസ്റ്റ് വഴിമുഖ്യമന്ത്രിക്ക്  അയച്ചു. ജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്നരീതിയിലുള്ള അരിയും ഗോതമ്പും വിതരണം ചെയ്യണമെന്നും ചാവക്കാട് താലൂക്കാശുപത്രിയിൽ രോഗികളോടുള്ള  അവഗണന അവസാനിപ്പിക്കണമെന്നും രോഗ പ്രതിരോധത്തിനുള്ള മരുന്ന് ഫാ൪മസിയിൽ നിന്ന് 24 മണിക്കൂറും ലഭ്യമാക്കണമെന്നും  ആവശ്യപ്പെട്ടു. പ്രതികരണവേദി പ്രവ൪ത്തകരായ  ആ൪.വി. സുൽഫിക്കൽ, ടി.ജി. മോഹനൻ വൈദ്യ൪, കെ.വി. ഹംസ, സി.എ. വേലായുധൻ എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.