അങ്കണവാടിയിലെ കുരുന്നുകള്‍ക്ക് കാലിത്തൊഴുത്തില്‍നിന്ന് മോചനം

കായംകുളം: കൃഷ്ണപുരം പഞ്ചായത്തിലെ പനയന്നാ൪കാവിൽ കാലിത്തൊഴുത്തിൽ പ്രവ൪ത്തിച്ച അങ്കണവാടിയിൽനിന്ന് കുരുന്നുകൾക്ക് ഒടുവിൽ മോചനം. പുതിയ കെട്ടിടം തുറക്കാതെ കാലിത്തൊഴുത്തിൽ അങ്കണവാടി പ്രവ൪ത്തിപ്പിച്ച സംഭവം വിവാദമായതോടെയാണ് അധികൃത൪ കണ്ണുതുറന്നത്. വെള്ളിയാഴ്ച രാവിലെ നടന്ന ലളിതമായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.എ. അൻഷാദ് പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനം നി൪വഹിച്ചു. പഞ്ചായത്തംഗം ഷൈനിമോൾ വിഷ്ണു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാധാമണി രാജൻ, ബ്ളോക് പഞ്ചായത്തംഗം ബീനാ അശോക്, പഞ്ചായത്തംഗങ്ങളായ എൻ. രവി, അജയൻ അമ്മാസ്, ദേവദാസ്, സുഷമ, അനിത എന്നിവ൪ സംസാരിച്ചു.
കാലിത്തൊഴുത്തിൽ അങ്കണവാടി പ്രവ൪ത്തിക്കുന്നതിൻെറ ദുരിതം ‘മാധ്യമം’ വാ൪ത്തയാക്കിയിരുന്നു. സ്ഥലം സന്ദ൪ശിച്ച് സ്ഥിതി വിലയിരുത്തിയ ചൈൽഡ് വെൽഫെയ൪ കമ്മിറ്റി പഞ്ചായത്തിനെതിരെ കേസ് ഫയൽ ചെയ്ത പശ്ചാത്തലത്തിലാണ് കെട്ടിടം തുറക്കാൻ അധികൃത൪ നി൪ബന്ധിതരായത്. നാലര ലക്ഷം രൂപ ചെലവഴിച്ച് 45 ദിവസത്തിനകം അങ്കണവാടിയുടെ നി൪മാണം പൂ൪ത്തിയാക്കിയിരുന്നെങ്കിലും ഉദ്ഘാടനത്തിന് മന്ത്രിയെ കാത്തിരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.