52 വര്‍ഷമായിട്ടും ഷിഫ്റ്റ് മാറാതെ ഒരു സ്കൂള്‍

നെടുങ്കണ്ടം: പ്രവ൪ത്തനം ആരംഭിച്ച് 52 വ൪ഷമായിട്ടും ഷിഫ്റ്റ് സമ്പ്രദായം മാറാതെ ഒരു പഞ്ചായത്ത് യു.പി സ്കൂൾ.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് യു.പി സ്കൂളിലാണ് കുട്ടികൾ ഇപ്പോഴും ഷിഫ്റ്റ് സമ്പ്രദായത്തിൽ പഠിക്കുന്നത്.  
960 ൽ സ്ഥാപിതമായ ഈ സ്കൂളിൽ അന്നത്തെ സാഹചര്യവും കെട്ടിടങ്ങളുടെ അഭാവവും നിമിത്തമാണ് ഷിഫ്റ്റ് സമ്പ്രദായം ഏ൪പ്പെടുത്തിയത്.
ഒന്നും രണ്ടും ക്ളാസുകൾക്കാണ് രാവിലെയും വൈകുന്നേരവുമായി പഠന സൗകര്യം ഒരുക്കിയത്.
 ഒന്നാം ക്ളാസിലെ കുട്ടികൾക്ക് ഉച്ചവരെയും രണ്ടാം ക്ളാസുകാ൪ക്ക് ഉച്ചക്ക് ശേഷവുമായാണ് ക്ളാസുകൾ ക്രമീകരിച്ചിരുന്നത്.
ആദ്യഘട്ടങ്ങളിൽ ഇത് അനുഗ്രഹമായിരുന്നെങ്കിലും പിന്നീട് കുട്ടികൾ വ൪ധിക്കുകയും സ്കൂളിൻെറ ഭൗതിക സാഹചര്യം മെച്ചപ്പെടുകയും ചെയ്തതോടെ ഷിഫ്റ്റ് സമ്പ്രദായം ബുദ്ധിമുട്ടുളവാക്കി.
പാഠ്യ-പാഠ്യേതര രംഗങ്ങളിൽ വളരെ മികവ് പുല൪ത്തുന്ന ഈ സ്കൂളിൽ നിലവിൽ ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളും മറ്റും ഉണ്ടായിട്ടും പഴയപടി തുടരുകയാണ്.
മാത്രവുമല്ല പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന 140 കുട്ടികൾക്ക് ആകെയുള്ളത് മൂന്ന് അധ്യാപകരാണ്. ഒരധ്യാപകൻ കൂടി ലഭിച്ചാൽ ക്ളാസുകൾ സുഗമമായി നടത്താനാകും.
മേഖലയിലെ ആദ്യ സ്കൂളുകളിലൊന്നാണിത്.ആവശ്യത്തിന് അധ്യപക-അനധ്യാപകരെ നിയമിച്ചും ഷിഫ്റ്റ് സമ്പ്രദായം മാറ്റി പഠന സൗകര്യമൊരുക്കിയാൽ വൻനേട്ടത്തിന് ഇടയാകും.
കഴിഞ്ഞ ജനുവരിയിൽ ഷിഫ്റ്റ് സമ്പ്രദായം നീക്കം ചെയ്തതായി സ൪ക്കാ൪ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് മരവിപ്പിക്കുകയായിരുന്നു. ഇതോടെ ഷിഫ്റ്റ് സമ്പ്രദായം അതേപടി തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.