ബസുകളുടെ മത്സരയോട്ടം ഭീഷണിയാവുന്നു

പന്തളം: ബസുകളുടെ മത്സരയോട്ടം യാത്രക്കാ൪ക്കും കാൽനടയാത്രക്കാ൪ക്കും ഭീഷണിയാവുന്നു. പന്തളം-പത്തനംതിട്ട റൂട്ടിലാണ് മത്സരയോട്ടം അപകട ഭീഷണി ഉയ൪ത്തുന്നത്. കഴിഞ്ഞ ദിവസം കെ.എസ്.ആ൪.ടി.സി വേണാട് ബസും സ്വകാര്യബസും തമ്മിലെ മത്സരയോട്ടത്തിൽ ബൈക്കുയാത്രക്കാരനായ വിദ്യാ൪ഥി മരിച്ചിരുന്നു.  
ബസ് ജീവനക്കാ൪ സമയക്ളിപ്തത പാലിക്കാത്തതാണ് മത്സരയോട്ടത്തിന് കാരണം. വിദ്യാ൪ഥികളെ കയറ്റുന്നില്ലെന്ന പരാതിയുമുണ്ട്.  കെ.എസ്.ആ൪.ടി.സി വേണാടുബസും സ്വകാര്യബസും അടുത്തടുത്ത സമയത്തായതിനാൽ മത്സരയോട്ടം പതിവാണ്. ബസ് ജീവനക്കാ൪ തമ്മിലുള്ള കൈയേറ്റവും വാക്കേറ്റവും ഗതാഗത തടസ്സത്തിന് ഇടവരുത്തുന്നുണ്ട്.  ബസ്ജീവനക്കാരും യാത്രക്കാരും തമ്മിൽ വഴക്കും പതിവാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.