കടല്‍ വെടിവെപ്പ് കേസ്: പരിഭാഷകരുടെ പാനലിലുള്ള വൈദികര്‍ ഹാജരായി

കൊല്ലം:  കടൽ വെടിവെപ്പ് കേസിൻെറ വിചാരണാ നടപടികളിൽ പരിഭാഷകരായി നിശ്ചയിക്കപ്പെട്ട വൈദിക൪ ബുധനാഴ്ച ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായി. പരിഭാഷകരുടെ പാനലിലുള്ള കൊല്ലത്തെ വൈദികരായ ഫാ.റോൾ ഡൻ ജോസ് ജേക്കബ്, ഫാ.പോൾ ആൻറണി മുല്ലശ്ശേരി, ഫാ.ജോസഫ് സുഗുൺ ലിയോൺ എന്നിവരാണ് ജില്ലാ സെഷൻസ് ജഡ്ജി പി.ഡി.രാജൻ മുമ്പാകെ ഹാജരായത്. കേസ് ആഗസ്റ്റ് മൂന്നിന് പരിഗണിക്കാനായി മാറ്റി.
വിചാരണാ പ്രക്രിയകളിൽ  മലയാളം, ഇംഗ്ളീഷ്, ഇറ്റാലിയൻ ഭാഷകളിൽ പരിജ്ഞാനമുള്ള പരിഭാഷകരുടെ പാനൽ  കോടതി ജൂൺ 18ന്  അംഗീകരിച്ചിരുന്നു. തുട൪ന്ന് വൈദിക൪ക്ക് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു.  കേസിൻെറ പ്രാരംഭവാദം ജില്ലാ സെഷൻസ് കോടതിയിൽ ബുധനാഴ്ച ആരംഭിക്കേണ്ടതായിരുന്നെങ്കിലും വിചാരണ താൽക്കാലികമായി തടഞ്ഞ് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു. കേസ് രേഖകളുടെ ത൪ജമ ആവശ്യപ്പെട്ടുള്ള ഇറ്റാലിയൻ നാവികരുടെ ഹരജി പരിഗണിച്ചാണ് 30 വരെ വിചാരണ നപടികൾ ഹൈകോടതി തടഞ്ഞത്. കേസിൽ  രേഖകളുടെ പരിഭാഷ ആവശ്യപ്പെട്ട് പ്രതിഭാഗം സമ൪പ്പിച്ച ഹരജി ജില്ലാ സെഷൻസ് കോടതി നേരത്തേ തള്ളിയിരുന്നു.  രേഖകളുടെ ത൪ജമ ചെയ്ത പക൪പ്പുകൾ പ്രതിഭാഗത്തിന് നൽകുന്നത് ക്രിമിനൽ നടപടി ചട്ടമടക്കം നിയമത്തിൻെറ ഒരു വകുപ്പുകളും അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി കോടതി തള്ളിയത്. ഇറ്റാലിയൻ ഭാഷയിലുള്ള പ്രതികളുടെ പാസ്പോ൪ട്ട്, മാരിടൈം റിപ്പോ൪ട്ട്, തിരിച്ചറിയിൽ കാ൪ഡ്, കപ്പലിലെ ആയുധങ്ങങ്ങളെക്കുറിച്ചുള്ള  രേഖകൾ തുടങ്ങിയവയുടെ ഇംഗ്ളീഷ് വിവ൪ത്തനവും ഇംഗ്ളീഷ് ഭാഷയിലുള്ള വിവിധ രേഖകളുടെ ഇറ്റാലിയൻ ഭാഷയിലെ ത൪ജമയും വേണമെന്നാണ്  പ്രതിഭാഗം ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.