വ്യാജമദ്യം തടയാന്‍ ഊര്‍ജിത നടപടി

കൊല്ലം: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജമദ്യം, വ്യാജ അരിഷ്ടം, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉൽപാദനം, കടത്ത്, വിൽപന, വിതരണം മുതലായവ തടയാൻ എക്സൈസ് വകുപ്പ് സെപ്റ്റംബ൪ രണ്ടുവരെ ഊ൪ജിത നടപടയെടുക്കും.
24 മണിക്കൂറും പ്രവ൪ത്തിക്കുന്ന ജില്ലാ-താലൂക്ക് സ്പെഷൽ കൺട്രോൾ റൂമുകൾ, സ്ട്രൈക്കിങ് ഫോഴ്സുകൾ എന്നിവ പ്രവ൪ത്തിക്കും. വ്യാജമദ്യത്തെക്കുറിച്ച് വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമീഷണ൪ അറിയിച്ചു.  അറിയിക്കേണ്ട ഫോൺ: എക്സൈസ് ഡിവിഷൻ ഓഫിസ്, കൊല്ലം -0474 2745648, എക്സൈസ് സ്പെഷൽ സ്ക്വാഡ്, കൊല്ലം -0474 2767822, എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ട൪ -9400069439, എക്സൈസ് ഇൻസ്പെക്ട൪ - 9400069440, എക്സൈസ് സ൪ക്കിൾ, കൊല്ലം -0474 2768671, സസ് സ൪ക്കിൾ ഇൻസ്പെക്ട൪ -9400069450, എക്സൈസ് ഇൻസ്പെക്ട൪ -9400069451, എക്സൈസ് റേഞ്ച്, കൊല്ലം -0474 2760728, ഡെപ്യൂട്ടി എക്സൈസ് കമീഷണ൪, കൊല്ലം -9447178054, അസി. എക്സൈസ് കമീഷണ൪, കൊല്ലം -9496002862.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.