മത്സ്യബന്ധന വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊല്ലം: ശക്തമായ കാറ്റിലും മഴയിലും വള്ളംമറിഞ്ഞ് ഉൾക്കടലിൽ അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മൂതാക്കരയിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ ‘ഗുഡ്ലക്ക്’ എന്ന ഫൈബ൪ വള്ളമാണ് മറിഞ്ഞത്. വള്ളം ഉടമ ടാഗോ൪ നെറ്റ്ലസ് (41), മൂതാക്കര സ്വദേശികളായ തൊഴിലാളികൾ പനിയടിമ (48), റീത്താസ് (62) എന്നിവരെ ഈ ദിശയിൽവന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവ൪ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു. മറിഞ്ഞ വള്ളത്തിൻെറ എൻജിൻ കടലിൽ നഷ്ടമായി. ഒന്നേകാൽ ലക്ഷത്തോളം രൂപ വിലവരുന്ന എൻജിനാണ് നഷ്ടമായതെന്ന് ടാഗോ൪ നെറ്റ്ലസ് കോസ്റ്റൽ പൊലീസിനും പള്ളിത്തോട്ടം പൊലീസിനും നൽകിയ പരാതിയിൽപറയുന്നു. ജില്ലാ കലക്ട൪ക്കും പരാതിനൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.