മോഷണം വ്യാപകമാകുന്നു

തലയോലപ്പറമ്പ്: തലയോലപ്പറമ്പിലും പരിസരങ്ങളിലും മോഷണം വ്യാപകം. ശനി, ഞായ൪ ദിവസങ്ങളിലായി വെട്ടിക്കാട്ടുമുക്ക് അമ്മാംകുന്ന് അനിൽനിവാസിൽ അഡ്വ. അനീഷ് ഗോപാലിൻെറ വീട്ടിൽനിന്ന് പാചകവാതക സിലിണ്ടറും തൊട്ടടുത്ത തേക്കുംവനത്തിൽ നാസിമിൻെറ വീട്ടിൽനിന്ന് മോട്ടോറും മോഷ്ടിച്ചു. ഇരുവരും തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഒരാഴ്ചമുമ്പ് തലയോലപ്പറമ്പ് ബി.എസ്.എൻ.എൽ ഓഫിസ് മുറ്റത്തുനിന്ന് എ൪ത്ത് വയ൪ മോഷണം പോയിരുന്നു. ഒരാഴ്ചമുമ്പ് കരിപ്പാടത്ത് ചങ്ങനാപുരം വീട്ടിൽനിന്ന് 2000 രൂപ കവ൪ന്നത്. ഒരുമാസം മുമ്പ് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷന് സമീപത്തെ മൊബൈൽ ഷോപ്പിൽനിന്ന് 70,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. ഇതിനുശേഷമുള്ള ദിവസങ്ങളിൽ ഷോപ് കുത്തിത്തുറക്കാനും ശ്രമമുണ്ടായി.
മോഷണം തുട൪ക്കഥയായിട്ടും മോഷ്ടാക്കളെ പിടികൂടുന്ന കാര്യത്തിൽ പൊലീസ് അനാസ്ഥ കാണിക്കുന്നതായി ആരോപണമുണ്ട്.
കുറവിലങ്ങാട്:  കുറവിലങ്ങാട്, ഉഴവൂ൪, കാണക്കാരി പഞ്ചായത്തുകളിൽ മോഷണം വ്യാപകമാകുന്നു. കുറവിലങ്ങാട് മേഖലയിൽനിന്ന് അലങ്കാര ബൾബുകളും റബ൪ഷീറ്റുമാണ് മോഷണം പോയത്. ഉഴവൂരും കാണക്കാരിയിലും വീടുകളിലുംഗോഡൗണുകളിലും മോഷണശ്രമം നടന്നു. മഴയും വൈദ്യുതി ഇല്ലാത്തതും ഇവ൪ക്ക് തുണയാകുന്നുണ്ട്. രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.