100 കിലോ ചന്ദനവുമായി ദമ്പതികള്‍ പിടിയില്‍

മറയൂ൪: 100 കിലോ വരുന്ന ചന്ദനവുമായി കോൺഗ്രസ് പ്രാദേശിക നേതാവും ഭാര്യയും പിടിയിൽ. കാന്തല്ലൂ൪ പഞ്ചായത്തിലെ പെരടിപള്ളം വാ൪ഡ് പ്രസിഡൻറും മുൻ പഞ്ചായത്ത് അംഗവുമായ പൊന്നുസ്വാമി (45), ഭാര്യ രാമത്തായ് എന്നിവരെയാണ് മറയൂ൪ ഡി.എഫ്.ഒ ജസ്റ്റിൻ സ്റ്റാൻലിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വ൪ഷങ്ങളായി ചന്ദന മാഫിയയുടെ കണ്ണിയായി പ്രവ൪ത്തിച്ച സംഘാംഗമാണ് ഇതോടെ പിടിയിലായത്. പ്രദേശത്തെ ചന്ദന മോഷ്ടാക്കളെ ഉപയോഗിച്ച് കാരയൂ൪, വണ്ണാന്തുറ ചന്ദന റിസ൪വുകളിൽ നിന്ന് ചന്ദനം മുറിച്ച് ശേഖരിച്ച് ചെത്തി മിനുക്കി തരംതിരിച്ച് മാഫിയ സംഘങ്ങൾക്ക് വിൽക്കുന്ന സംഘത്തിൻെറ രാഷ്ട്രീയ-ഭരണ സ്വാധീനമുള്ള വ്യക്തിയാണ് പിടിയിലായത്.
വീടിനോട് ചേ൪ന്ന മുറിയിൽ നിന്നാണ് 80 കിലോ ചന്ദനം വനംവകുപ്പ് കണ്ടെടുത്തത്. പിടിച്ചെടുത്ത ചന്ദനത്തിന് വിപണിയിൽ 80 ലക്ഷത്തോളം രൂപ വില വരും. പിടിയിലായ പൊന്നുസ്വാമിയെയും ഭാര്യ രാമത്തായെയും ദേവികുളം കോടതിയിൽ ഹാജരാക്കി. മറയൂ൪ ഡി.എഫ്.ഒ സ്റ്റാൻലി കാന്തല്ലൂ൪, റേഞ്ചോഫിസ൪ കെ.ടി. ജോസ്,ഡെപ്യൂട്ടി റേഞ്ച൪ ഉദയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.