അന്താരാഷ്ട്ര കയര്‍മേള 12 മുതല്‍ കൊച്ചിയില്‍

കൊച്ചി: കയ൪ബോ൪ഡ് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളും ഉൽപ്പന്നങ്ങളും ആഗോള വിപണിയിൽ പരിചയപ്പെടുത്താൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കയ൪ ഫെസ്റ്റ് ആഗസ്റ്റ് 12 മുതൽ 16വരെ കൊച്ചിയിൽ നടക്കും. കയ൪ വ്യവസായത്തിലെ പുതിയ പ്രവണതകൾ ആധുനിക സാങ്കേതിക വിദ്യകൾ, യന്ത്രസൗകര്യങ്ങൾ എന്നിവയുടെ പ്രദ൪ശനം, ദേശീയ- അന്ത൪ദേശീയ കയ൪ സെമിനാറുകൾ, നിക്ഷേപക സംഗമം, കയ൪ ഫാഷൻ ഷോ, ചകിരി ഉപയോഗിച്ചുള്ള കുട്ടികളുടെ പ്രവൃത്തിപരിചയ മത്സരം എന്നിവയും ഫെസ്റ്റിൻെറ ഭാഗമായി നടക്കും.
കയ൪മേളയുടെ ക൪ട്ടൻ റെയ്സ൪ 27 ന് ആലപ്പുഴയിൽ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മേളയുടെ വിളംബരം ആഗസ്റ്റ് നാലിന് രാവിലെ 11 ന് തിരുവനന്തപുരം കനകക്കുന്നിൽ പ്രതിരോധമന്ത്രി എ.കെ.ആൻറണി ഉദ്ഘാടനം ചെയ്യും. കയ൪ വ്യവസായത്തിലെ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളെ ആധാരമാക്കിയുള്ള മേള ആദ്യമായാണ് കയ൪ബോ൪ഡ് സംഘടിപ്പിക്കുന്നതെന്ന് ചെയ൪മാൻ പ്രഫ.ജി. ബാലചന്ദ്രൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. കയ൪മേഖലയിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാനും യന്ത്രങ്ങൾ വികസിപ്പിച്ചെടുക്കാനും മേളയിൽ വിവിധ രാജ്യങ്ങളുമായും സ്ഥാപനങ്ങളുമായും കരാ൪ ഒപ്പിടും. കയ൪ബോ൪ഡിൻെറ കീഴിൽ ആലപ്പുഴ കലവൂരിൽ പ്രവ൪ത്തിക്കുന്ന കേന്ദ്ര കയ൪ ഗവേണഷ കേന്ദ്രവും ബംഗളൂരു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കയ൪ ടെക്നോളജിയും സാങ്കേതിക വിദ്യയെ സംബന്ധിച്ച് വിദേശരാജ്യങ്ങളുമായി ച൪ച്ച നടത്തിവരുന്നുണ്ടെന്ന് ചെയ൪മാൻ അറിയിച്ചു. കയ൪ബോ൪ഡ് വികസിപ്പിച്ചെടുത്ത അത്യാധുനിക കയ൪പിരി യന്ത്രം മേളയിൽ അവതരിപ്പിക്കും. വിവിധ കയ൪ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്ന മേളയിൽ സാങ്കേതിക വിദ്യ കൈമാറ്റവും നടക്കും.
കയറുൽപ്പന്നങ്ങളുടെ ആഭ്യന്തര വിപണി വിപുലപ്പെടുത്താനും നൂറ്റിയഞ്ചോളം വിദേശരാജ്യങ്ങളിലേക്ക് കയ൪ കയറ്റുമതി വ൪ധിപ്പിക്കാനുമുള്ള നടപടികൾക്കും കയ൪ മേഖലയുടെ പുനരുദ്ധാരണത്തിന് റിമോട്ട്, സ്ഫു൪തി എന്നീ പദ്ധതികൾക്ക് മേളയിൽ ഊന്നൽ നൽകുമെന്ന് കയ൪ബോ൪ഡ് മാ൪ക്കറ്റിങ് ഡയറക്ട൪ കുമാരസ്വാമി പിള്ള പറഞ്ഞു. ചകിരിചോറിൽ നിന്ന് ജൈവവളം ഉണ്ടാക്കുന്നതിനുള്ള 200 കോടിയുടെ പദ്ധതിക്ക് ഫാക്ടുമായി കരാ൪ ഒപ്പുവെച്ചിട്ടുണ്ട്.  
കയ൪ ഭൂ വസ്ത്ര നി൪മാണവുമായി ബന്ധപ്പെട്ട് 17,000 പേ൪ക്ക് ഉടൻ പരിശീലനം നൽകും. കയ൪ കയറ്റുമതി വ൪ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.