സേവനാവകാശബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

തിരുവനന്തപുരം: പൗരന്മാ൪ക്ക് നിശ്ചിതസമയത്തിനുള്ളിൽ സ൪ക്കാ൪ സേവനം നി൪ബന്ധമാക്കുന്ന സേവനാവകാശബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ബിൽ പാസാകുന്നതോടെ സ൪ക്കാ൪ ഓഫിസുകളിൽനിന്നുള്ള സ൪ട്ടിഫിക്കറ്റുകൾ ഉൾപ്പെടെ എന്ത്സേവനവും നിശ്ചിതസമയത്തിനുള്ളിൽ ലഭിക്കും. ബിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സബ്ജക്ട് കമ്മിറ്റിയിലെ ച൪ച്ചകൾക്കുശേഷം ബുധനാഴ്ച വീണ്ടും സഭയിലെത്തുന്ന ബിൽ അന്നുതന്നെ പാസായേക്കും.
സ൪ക്കാ൪ ഓഫിസുകളിൽനിന്ന്   ലഭിക്കുന്ന സേവനങ്ങൾ എന്തൊക്കെ എന്നത് സംബന്ധിച്ച് അതത് വകുപ്പുകൾ ആറുമാസത്തിനകം വിജ്ഞാപനം ചെയ്യണം. സേവനം ലഭിക്കുന്നതിനുള്ള സമയക്രമം വകുപ്പുകൾ നിശ്ചയിക്കണം. ഈ സമയത്തിനുള്ളിൽ സേവനം ലഭ്യമാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പിഴയൊടുക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2012ലെ സേവനാവകാശ ബിൽ പ്രകാരം സ൪ക്കാ൪ വകുപ്പുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവ നൽകുന്ന സേവനങ്ങളെല്ലാം നിയമത്തിൻെറ പരിധിയിൽ വരും. നൽകുന്ന സേവനങ്ങൾ ഗസറ്റിൽ വിജ്ഞാപനം ചെയ്യണം. സേവനം എത്രസമയത്തിനകം ലഭ്യമാക്കാനാകുമെന്ന കാര്യം  അപേക്ഷകനെ രേഖാമൂലം അറിയിക്കണം.  
സേവനം നിഷേധിക്കുന്ന ഉദ്യോഗസ്ഥന്  500 മുതൽ 5,000രൂപ വരെ പിഴ ചുമത്തും. കാലതാമസമുണ്ടായാൽ താമസം വരുത്തിയ ഓരോ ദിവസത്തിനും 250 രൂപ നിരക്കിലായിരിക്കും പിഴ. സേവനം ലഭിച്ചില്ലെങ്കിലോ അപേക്ഷ നിരസിക്കുകയാണെങ്കിലോ നിശ്ചിത ഫീസടച്ച് 30 ദിവസത്തിനകം അപ്പീൽ സമ൪പ്പിക്കാം. ഇതിനായി രണ്ട് അപ്പലേറ്റ് അതോറിറ്റികളുണ്ടാകും. ആദ്യം ഒന്നാം അതോറിറ്റിയെയാണ് സമീപിക്കേണ്ടത്. അവരുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ രണ്ടാം അതോറിറ്റിയെ സമീപിക്കാം. വീഴ്ചയുണ്ടായെന്ന് രണ്ടാം അതോറിറ്റിക്ക്  ബോധ്യപ്പെട്ടാൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥനും ഒന്നാം അതോറിറ്റിക്കുമെതിരെ വകുപ്പുതല ശിക്ഷാനടപടിക്ക് ശിപാ൪ശ ചെയ്യാം. ഈ ബിൽ പ്രകാരം പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവ് സംബന്ധിച്ച വ്യവഹാരമോ അപേക്ഷയോ മറ്റു നടപടിയോ സിവിൽകോടതിയുടെ പരിഗണനയിൽ വരില്ലെന്നും ബില്ലിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.