ടി.പി വധം: ഫോണ്‍ വിവരം ചോര്‍ത്തിയ ജീവനകാരനെ പ്രതിചേര്‍ത്തു

തിരുവനന്തപുരം: ടി.പി വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻെറ മൊബൈൽ ഫോൺ വിവരങ്ങൾ ചോ൪ത്തിയ ബി.എസ്.എൻ.എൽ ജീവനക്കാരനെ കേസിൽ പ്രതിചേ൪ത്തു.
തിരുവനന്തപുരത്തെ ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജ൪ ഓഫീസിലെ ജൂനിയ൪ അക്കൗണ്ടന്‍്റായ ആ൪.എസ്.സനൽകുമാറിനെയാണ് ഡിവൈ.എസ്.പി. ജോസി ചെറിയാന്റെഫോൺ വിവരങ്ങൾ ചോ൪ത്തിയതിനെ തുട൪ന്ന് കേസിൽ പ്രതിയാക്കിത്.
 പോലീസുകാരാണെന്ന് പറഞ്ഞു വന്നവ൪ക്ക് വിവരങ്ങൾ കൈമാറിയെന്നാണ് സനൽകുമാ൪ അന്വേഷണ സംഘത്തോട് പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.