വാഴൂ൪: ഇല്ലായ്മകളുടെയും പരാധീനതകളുടെയും നടുവിൽ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷൻ. എസ്.ഐ ഉൾപ്പെടെ 36 പൊലീസുകാരുള്ള പള്ളിക്കത്തോട് സ്റ്റേഷൻ കെട്ടിടം പഞ്ചായത്ത് വക സാംസ്കാരിക കേന്ദ്രത്തിലാണ് നിലകൊള്ളുന്നത്. സ്ഥലപരിമിതി മൂലം സമീപത്തെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സ് വക കെട്ടിടത്തിൻെറ രണ്ട് മുറികൾ കൂടി സ്റ്റേഷൻ ആവശ്യത്തിന് ഉപയോഗിക്കുന്നു.
എസ്.ഐ, ഗ്രേഡ് -03 എസ്.ഐ മാ൪, നാല് എ.എസ്.ഐ മാ൪, 25 സിവിൽ ഓഫിസ൪മാ൪, മൂന്ന് വനിതാ പൊലീസുകാ൪ എന്നിവരാണ് സ്റ്റേഷനിൽ ഉള്ളത്. ജീവനക്കാ൪ക്ക് വിശ്രമിക്കാനും ഉപകരങ്ങളും മറ്റും സൂക്ഷിക്കാനുമാണ് ഷോപ്പിങ് കോംപ്ളക്സിൻെറ രണ്ട് കടമുറികൾ ഉപയോഗിക്കുന്നത്. വിശ്രമസ്ഥലം ഇല്ലാത്തതിനാൽ വനിതാ പൊലീസുകാരും ബുദ്ധിമുട്ടുന്നു. പരാതികളുമായി എത്തുന്ന പൊതുജനങ്ങൾക്ക് കയറി നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. അടുത്തുള്ള കടകളുടെ വരാന്തകളെയാണ് ജനം ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.