വടശേരിക്കര: മൃതദേഹം മറവുചെയ്യാൻ ഇടമില്ലാതെ ലക്ഷംവീട് കോളനി നിവാസികൾ ദുരിതത്തിൽ. നാറാണംമൂഴി പഞ്ചായത്തിലെ ഉന്നത്താനി ലക്ഷംവീട് കോളനിയിലെ നാൽപ്പതോളം കുടുംബങ്ങളാണ് ശ്മശാനമില്ലാതെ ബുദ്ധിമുട്ടുന്നത്. അടുക്കളയോ കിടപ്പുമുറിയോ പൊളിച്ച് സംസ്കരിക്കേണ്ട ഗതിയാണ് പല വീടുകളും.
കോളനിയിൽ ആകെയുണ്ടായിരുന്ന നാലുസെൻറ് പൊതുസ്ഥലത്താണ് അങ്കണവാടിയും കമ്യൂണിറ്റി ഹാളും പ്രവ൪ത്തിക്കുന്നത്. ഒരു കുടുംബത്തിന് നാലുസെൻറ് ഭൂമിയാണ് കോളനി സ്ഥാപിച്ചപ്പോൾ ലഭിച്ചത്. നാലു സെൻറിലിപ്പോൾ രണ്ടും മൂന്നും കുടുംബങ്ങൾ കക്കൂസും കാലിത്തൊഴുത്തും കിണറുമൊക്കെയായി ഞെങ്ങിഞെരുങ്ങി ജീവിക്കുകയാണ്.കോളനിയിൽ പ്രവ൪ത്തിക്കുന്ന ശ്രുതി ആ൪ട്സ് ക്ളബും നാട്ടുകാരും പൊതുശ്മശാനമെന്ന ആവശ്യവുമായി നിരവധി തവണ പഞ്ചായത്തിനെയും ജനപ്രതിനിധികളെയും സമീപിച്ചിട്ടും പരിഹാരമായില്ല. ക്ളബ് മുൻകൈയെടുത്ത് കൂലിപ്പണി ചെയ്തുണ്ടാക്കിയ പണമുപയോഗിച്ച് ഒരു പൊതുശ്മശാനം ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ്. എന്നാൽ, ഭൂമി വിട്ടുകിട്ടുന്നതിന് പഞ്ചായത്തധികൃതരുടെയും മറ്റും സഹായം ഉണ്ടെങ്കിലേ കഴിയൂ. കോളനി നിവാസികൾ വിശദമായ അപേക്ഷ തയാറാക്കി കലക്ട൪ക്കും മറ്റു ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.