സിറിയന്‍ വിമതര്‍ കൊള്ളയടിക്കുന്നതായി ആരോപണം

അങ്കാറ: സിറിയയിലെ വിമത സൈന്യമായ ഫ്രീ സിറിയൻ ആ൪മി (എഫ്.എസ്.എ) തു൪ക്കി ലോറികൾ കൊള്ളയടിച്ചതായി ആരോപണം. അതി൪ത്തിയിലെ ബാബുൽ ഹവാ ചെക്പോസ്റ്റിലെ സൈനികരിൽനിന്ന് എഫ്.എസ്.എ പിടിച്ചെടുത്ത ലോറി കൊള്ളയടിച്ച ശേഷം തീവെച്ച് നശിപ്പിച്ചതായി തു൪ക്കി വംശജരായ ഡ്രൈവ൪മാ൪ ആരോപിക്കുന്നു.
കഴിഞ്ഞദിവസം ബാബുൽ ഹവായുടെ നിയന്ത്രണം വിമതസൈന്യത്തിൻെറ കൈയിലായതോടെ തങ്ങൾ രക്ഷപ്പെടുകയായിരുന്നുവെന്ന് ലോറി ഡ്രൈവറായ ഹസൻ അബ്ബാസോഗ്ലു പറഞ്ഞു.
പ്രസിഡൻറ് ബശ്ശാ൪ അൽ അസദിൻെറ സേനക്കെതിരെ വിമതസൈന്യം നടത്തുന്ന പോരാട്ടം രാജ്യ വ്യാപകമായിരിക്കുകയാണ്. വാണിജ്യ നഗരമായ ആലെപ്പോയിലും ഹിംസിലും കഴിഞ്ഞദിവസം രൂക്ഷ പോരാട്ടം നടന്നിരുന്നു. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായ 20ഓളം ആളുകളാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.