ഓസ്ലോ: വംശീയ വിദ്വേഷം ലഹരിയായി കൊണ്ടുനടന്ന ആന്ദ്രേ ബ്രെവിക് 77 പേരെ കൂട്ടക്കൊല ചെയ്തതിൻെറ ഒന്നാം വാ൪ഷികം നോ൪വേ കണ്ണീരോടെ ആചരിച്ചു. ദേവാലയങ്ങളിൽ പ്രത്യേക പ്രാ൪ഥനകളും അനുസ്മരണ കച്ചേരികളും അരങ്ങേറി. രാജ്യം മുഴുവൻ കൊല്ലപ്പെട്ടവ൪ക്കുവേണ്ടി പ്രാ൪ഥിക്കുന്നതായി നോ൪വേ പ്രധാനമന്ത്രി സ്റ്റോൾട്ടൻ ബ൪ഗ് അറിയിച്ചു. നോ൪വീജിയൻ സമുദായത്തിൻെറ മനോഭാവം മാറ്റുന്നതിൽ ബ്രെവിക് പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബോംബ് സ്ഫോടനവും വെടിവെപ്പും നടത്തിയാണ് വലതുപക്ഷ തീവ്രവാദിയായ ബ്രെവിക് കൊലപാതകം നടത്തിയത്. ബോംബിനും തോക്കിനും മുന്നിൽ മൂല്യങ്ങൾ ഉയ൪ത്തിപ്പിടിച്ചുകൊണ്ടാണ് നോ൪വീജിയൻ ജനത പ്രതികരിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.