പട്ടാളം ജയിലിലടച്ച 572 പേരെ മുര്‍സി വിട്ടയച്ചു

കൈറോ: പട്ടാള ഭരണകൂടം ജയിലിലടച്ച 572 പേരെ മോചിപ്പിക്കാൻ ഈജിപ്ത് പ്രസിഡൻറ് മുഹമ്മദ് മു൪സി  തീരുമാനിച്ചു. പതിനാറു തടവുകാരുടെ ജീവപരന്ത്യമടക്കമുള്ള ജയിൽവാസം വെട്ടിക്കുറക്കാനും തീരുമാനമുണ്ട്. ജീവപരന്ത്യം ശിക്ഷ വിധിച്ചവരെ ഏഴുവ൪ഷമായി വെട്ടിച്ചുരുക്കാനാണ് തീരുമാനം.
 2011 ജനുവരി 15 മുതൽ 2012 ജൂൺ 30 വരെ പട്ടാളം തടവിൽ പാ൪പ്പിച്ചവരുടെ സ്ഥിതിഗതികൾ പരിശോധിക്കാൻ പ്രസിഡൻറ് നിയോഗിച്ച കമ്മിറ്റിയിലെ അംഗമായ മുഹമ്മദ് ഫൗസി പ്രസിഡൻറിൻെറ കൊട്ടാരത്തിൽ വ്യാഴാഴ്ച നടത്തിയ വാ൪ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് ആദ്യപടി മാത്രമാണെന്നും ഇനിയും നിരവധി പേരെ മോചിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടാളഭരണം തടവിലാക്കിയ 11,874 പേരിൽ 9,174 പേരെ ഇതിനകം മോചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പ്രസിഡൻറിൻെറ പ്രതിനിധി ഡോ. യാസീ൪ അലി കമ്മിറ്റിയംഗങ്ങളെ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.