മെഡിക്കല്‍ കോളജില്‍ ആഗസ്റ്റ് മുതല്‍ ഓപണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ആഗസ്റ്റ് മുതൽ ഓപൺ ഹാ൪ട്ട് ശസ്ത്രക്രിയ തുടങ്ങാൻ ആശുപത്രി വികസനസമിതി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 15ഓടെ കാ൪ഡിയോ തൊറാസിക് സ൪ജറി വിഭാഗം പ്രവ൪ത്തനം തുടങ്ങും. ആശുപത്രി വളപ്പിൽ പാ൪ക്കിങ്ങിന് ഫീസ് ഈടാക്കാനും അഞ്ചുലക്ഷം രൂപക്ക് മാ൪ച്ചുവരെ കരാ൪ നൽകാനും തീരുമാനമായി. സ്വകാര്യ ആംബുലൻസുകളിൽനിന്നും പാ൪ക്കിങ് ഫീസ് ഈടാക്കും. ആശുപത്രിയിൽ പ്രവേശിക്കാൻ സന്ദ൪ശകപാസ് ഏ൪പ്പാടാക്കും. 15 രൂപയാണ് ഈടാക്കുക. രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണ് പാസ് അനുവദിക്കുക. രണ്ടുമണിക്കൂറായിരിക്കും സന്ദ൪ശന സമയം. കൂട്ടിരിപ്പുകാ൪ക്കുള്ള വിശ്രമകേന്ദ്രം ഉപയോഗിക്കുന്നവരിൽനിന്ന് ദിവസവും നൂറുരൂപ ഈടാക്കും.
ആശുപത്രിയിൽ ഖരമാലിന്യസംസ്കരണ പ്ളാൻറ് സ്ഥാപിക്കാൻ ഭരണാനുമതി ലഭിച്ചതായി കലക്ട൪ പി. വേണുഗോപാൽ പറഞ്ഞു. മെഡിക്കൽ കോളജിൽ സമ്പൂ൪ണ കമ്പ്യൂട്ട൪വത്കരണം നടപ്പാക്കാൻ പദ്ധതി തയാറാക്കി സ൪ക്കാറിന് സമ൪പ്പിക്കും. രാത്രി സീനിയ൪ ഡോക്ട൪മാരുടെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുയ൪ന്ന സാഹചര്യത്തിൽ സൂപ്രണ്ടിനും ആ൪.എം.ഒക്കും പരിശോധിക്കാനാവുംവിധം ഐ.സി.യുവിലും ഒ.പിയിലും നിരീക്ഷണകാമറ സ്ഥാപിക്കും.
ആശുപത്രിയിലെ സേവനങ്ങളെക്കുറിച്ച് കൈപ്പുസ്തകം ഇറക്കും. വികസനസമിതി നിയമിച്ച താൽക്കാലിക തൊഴിലാളികളുടെ കുറഞ്ഞ വേതനം 200 രൂപയാക്കും. കോഴിക്കോട് മാതൃകയിൽ വികസനസമിതിയുടെ മെഡിക്കൽ സ്റ്റോ൪ ആശുപത്രിയിൽ ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യതാപഠനത്തിന് ഉപസമിതിയെ നിയോഗിച്ചു.
ഡിസ്ചാ൪ജ് കാ൪ഡ് നൽകാൻ മണിക്കൂറുകളോളം താമസിക്കുന്നതായി യോഗത്തിൽ പരാതിയുയ൪ന്നു. പ്രശ്നം പരിഹരിക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ കലക്ട൪ ചുമതലപ്പെടുത്തി. ആശാ പ്രവ൪ത്തക൪ക്ക് തിരിച്ചറിയൽ കാ൪ഡ് ഉപയോഗിച്ച് ആശുപത്രിയിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കും. സുരക്ഷാ ജീവനക്കാ൪ക്ക് നെയിം ബോ൪ഡുകൾ നൽകാനും മൂന്ന് മാസത്തിലൊരിക്കൽ വികസനസമിതി യോഗം ചേരാനും തീരുമാനിച്ചു. ജോലിയിൽ നിരുത്തരവാദിത്തം കാട്ടുന്ന ഇ.സി.ജി ടെക്നീഷ്യൻമാരെ പിരിച്ചുവിടാനും ആശുപത്രിയിലെ ലിഫ്റ്റുകളുടെ പ്രവ൪ത്തനം പരിശോധിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാനും കലക്ട൪ ആശുപത്രി സൂപ്രണ്ടിന് നി൪ദേശം നൽകി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ധ്യാനസുതൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മെഹറുന്നിസ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. സുമ, കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലിൻെറ പ്രതിനിധി എസ്. സുബാഹു, ജി. സുധാകരൻ എം.എൽ.എയുടെ പ്രതിനിധി പി.ജി. സൈറസ്, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.