ഇഞ്ചികൃഷി നഷ്ടപരിഹാരം: ജില്ലയെ തഴഞ്ഞു

കാഞ്ഞങ്ങാട്: രോഗബാധമൂലം ഇഞ്ചികൃഷി നാശം സംഭവിച്ചിട്ടുള്ള ജില്ലയിലെ ക൪ഷക൪ക്ക് നഷ്ടപരിഹാരം ഇല്ല. സംസ്ഥാനത്തെ മറ്റു ജില്ലകളിലെ ഇഞ്ചി ക൪ഷക൪ക്ക് നഷ്ടപരിഹാരം ലഭിക്കുമ്പോഴാണ് ജില്ലയിലെ ഇഞ്ചി ക൪ഷക൪ക്ക് നഷ്ടപരിഹാരം ഇല്ലാതായത്.
എന്നാൽ, പ്രകൃതി ക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് സംസ്ഥാന ദുരന്ത നിവാരണ നിധിയിൽനിന്ന് നൽകുന്ന ആനുകൂല്യത്തിന് കാസ൪കോട് ജില്ല ഉൾപ്പെട്ടിട്ടുണ്ട്. കൃഷിമന്ത്രി കെ.പി. മോഹനൻ കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻെറ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം നിയമസഭയിൽ പറഞ്ഞത്.
പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് സംസ്ഥാന ദുരന്ത നിവാരണ നിധിയിൽനിന്ന് നൽകുന്ന നഷ്ടപരിഹാര തുകയുടെ തോത് 11.06.2012ലെ ജി.ഒ (എം.എസ്) നമ്പ൪ 239/2012/സി.എം.സി ഉത്തരവ് പ്രകാരം വ൪ധിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
ഇതുപ്രകാരം നാശനഷ്ടം സംഭവിച്ച 10 സെൻറ് ഇഞ്ചികൃഷിക്ക് 50 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് 150 രൂപയായാണ് വ൪ധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.