ഡോക്ടര്‍മാര്‍ ഇടക്കിടെ അവധിയില്‍; ചെറുവത്തൂരില്‍ രോഗികള്‍ വലയുന്നു

ചെറുവത്തൂ൪: ഡോക്ട൪മാ൪ ഇടക്കിടെ അവധിയിലാകുന്നതുമൂലം ചെറുവത്തൂരിലെത്തുന്ന രോഗികൾ വലയുന്നു. നാട് പനിച്ച് വിറക്കുമ്പോൾ ചികിത്സ തേടിയെത്തുന്ന നൂറോളം രോഗികളാണ് ഡോക്ട൪മാ൪ ഇല്ലാത്തതുമൂലം നിരാശരായി മടങ്ങുന്നത്.
ആറ് ഡോക്ട൪മാ൪ സേവനം ചെയ്യുന്ന ചെറുവത്തൂരിലെ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ കഴിഞ്ഞദിവസമുണ്ടായത് ആകെ രണ്ട് ഡോക്ട൪മാ൪. ഇതുമൂലം മണിക്കൂറുകളോളം ക്യൂ നിന്നശേഷമാണ് വൃദ്ധരും കുട്ടികളുമടങ്ങുന്ന ഭൂരിഭാഗം രോഗികളും ചികിത്സ കിട്ടാതെ മടങ്ങിയത്.
പക൪ച്ചപ്പനിയും മറ്റ് മഴക്കാല രോഗങ്ങളുമായി ദിവസേന 400ഓളം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. പൊതുവെ മെച്ചപ്പെട്ട സേവനമാണ് ഈ ആശുപത്രിയിൽനിന്ന് ലഭിക്കുന്നതെങ്കിലും ഡോക്ട൪മാ൪ ലീവാകുന്നത് കനത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതായി രോഗികൾ പറഞ്ഞു. സ൪ക്കാ൪ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെവന്നപ്പോൾ സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചവരും ധാരാളമായിരുന്നു.
ചെറുവത്തൂ൪ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ രാമഞ്ചിറ, വി.വി. നഗ൪, കുട്ടമത്ത്, പൊന്മാലം, അമ്മിഞ്ഞിക്കോട്, കാടങ്കോട്, മടക്കര, പൊള്ള, മയ്യിച്ച, വെങ്ങാട്ട്, കണ്ണംകുളം, മട്ടലായി, ഞാണങ്കൈ എന്നിവക്ക് പുറമെ കയ്യൂ൪-ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽനിന്നുപോലും രോഗികൾ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. ആറ് ഡോക്ട൪മാരാണ് ഈ ആശുപത്രിയിലുള്ളത്. ലീവെടുക്കുമ്പോൾ ഒന്നിച്ചെടുക്കുന്നത് ഒഴിവാക്കി പകുതി പേരുടെയെങ്കിലും സേവനം ലഭ്യമാക്കുന്ന വിധത്തിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.