വലിയപറമ്പില്‍ മുസ്ലിംലീഗിന്‍െറ പ്രതിഷേധം സി.പി.എം ഏറ്റെടുക്കുന്നു

തൃക്കരിപ്പൂ൪: വലിയപറമ്പ് പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് ഐക്യമുന്നണിയിലുണ്ടായ അസ്വാരസ്യങ്ങൾ സി.പി.എം മുതലെടുക്കുന്നു. സി.എച്ച്. റോഡിൻെറ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിനൊപ്പം അധികാരം പങ്കിടുന്ന മുസ്ലിംലീഗിൽ അസ്വാരസ്യം ഉടലെടുത്തത്.
മുസ്ലിംലീഗ് വഹിച്ചു പോരുന്ന  വൈസ് പ്രസിഡൻറ്-സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ രാജിവെക്കാൻ പാ൪ട്ടിയുടെ പഞ്ചായത്ത് ഘടകം തീരുമാനിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച വാ൪ത്തകൾ പുറത്തുവന്നതോടെ നേതാക്കൾ വാ൪ത്താ സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദമാക്കി. രാജി വെച്ചിട്ടില്ലെന്നും  ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായി പ്രവ൪ത്തിക്കുമെന്നുമായിരുന്നു വിശദീകരണം.
എന്നാൽ, കോൺഗ്രസിനെ കൊട്ടാൻ കിട്ടുന്ന അവസരങ്ങൾ ലീഗ് നേതാക്കൾ പരമാവധി ഉപയോഗപ്പെടുത്തി. ആരെ പ്രസിഡൻറാക്കും  എന്നത് സംബന്ധിച്ച് കോൺഗ്രസ് ഗ്രൂപ്പ് വഴക്കിലേക്ക് നീങ്ങിയപ്പോൾ മുസ്ലിംലീഗ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് പല തീരുമാനങ്ങളും കോൺഗ്രസ് ഏകപക്ഷീയമായി കൈക്കൊള്ളുകയായിരുന്നുവെന്നും ലീഗ് ആരോപിച്ചു. തങ്ങളുടെ ഒരു സിറ്റിങ് സീറ്റ് വഴങ്ങിയാണ് കോൺഗ്രസിന് നാല് അംഗങ്ങളുടെ ഭൂരിപക്ഷം കിട്ടിയത്.
ആകെയുള്ള 13ൽ ലീഗ്  മൂന്ന്, കോൺഗ്രസ് നാല്, സി.പി.എം ആറ് എന്നിങ്ങനെയാണ് കക്ഷി നില.
മുസ്ലിംലീഗ് തുടങ്ങിയിടത്തുനിന്നാണ് സി.പി.എം പരസ്യമായി പ്രസിഡൻറിനെതിരെ രംഗത്തുവന്നത്.
ഭരണ സ്തംഭനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം പ്രസിഡൻറ് കെ. സിന്ധുവിനെ സി.പി.എം അംഗങ്ങൾ തടഞ്ഞു വെച്ചത്. പഞ്ചായത്തിനെതിരെ സി.പി.എം നടത്തുന്ന സമരങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രസിഡൻറ് കെ. സിന്ധുവും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.പി. ഭരതനും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
പത്രപ്രസ്താവന നൽകുന്നതിൽ പോലും ലീഗുകാരനായ വൈസ് പ്രസിഡൻറിനെ മാറ്റി നി൪ത്തിയത് സംസാരവിഷയമായിട്ടുണ്ട്. വിവാദ റോഡ് വിഷയവും കുറിപ്പിൽ പരാമ൪ശിക്കുന്നു. എന്നാൽ, ഘടക കക്ഷിയായ ലീഗിനെ വിശ്വാസത്തിൽ എടുത്തിട്ടില്ല എന്ന വ്യക്തമായ സൂചനയാണ് കുറിപ്പ് നൽകുന്നതും.
മുമ്പ് നി൪ണായക ഘട്ടത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാൻ  ഇടയാക്കിയ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായി കോൺഗ്രസ് പ്രവ൪ത്തക൪ കരുതുന്നു. അതിനിടെ വ്യാഴാഴ്ച സി.പി.എം വലിയപറമ്പ് നോ൪ത്ത്, സൗത്ത് വില്ലേജ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിനു മുന്നിൽ ധ൪ണാ സമരം സംഘടിപ്പിക്കുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.