മോഷണക്കേസ് പ്രതിയുമായി തെളിവെടുത്തു; തൊണ്ടിമുതല്‍ കണ്ടെത്തി

അമ്പലപ്പുഴ: മോഷണക്കേസ് പതിയുമായ രണ്ട് സ്ഥലത്ത്  തെളിവെടുപ്പ് നടത്തി പൊലീസ് തൊണ്ടിമുതൽ  കണ്ടെടുത്തു. പുറക്കാട് മൂരിപ്പാറയിൽ രഞ്ജിത്തിനെയാണ് (വേലു -37) തെളിവെടുപ്പിന് കൊണ്ടുവന്നത്. കോട്ടയം ചിങ്ങവനത്തെ ജ്വല്ലറിയിൽനിന്ന് അരഞ്ഞാണവും കുട്ടനാട് കൈനടിയിലെ ബന്ധുവീട്ടിൽനിന്ന് മാലയുമാണ് കണ്ടെത്തിയത്.
പുറക്കാട് പുതുവൽ മേലേവീട്ടിൽ ഷംസുദ്ദീൻ മുസ്ലിയാരുടെ വീട്ടിൽ നിന്ന് പണവും ആഭരണവും മോഷ്ടിച്ച കേസിലായിരുന്നു  പിടിയിലായത്. മാതാവിനൊപ്പം  ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിൻെറ അരഞ്ഞാണവും മാലയും ഷ൪ട്ടിൻെറ പോക്കറ്റിൽനിന്ന് 2000 രൂപയും മൊബൈൽഫോണും ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള പഴ്സുമാണ് മോഷ്ടിക്കപ്പെട്ടത്. തടികൊണ്ട് നി൪മിച്ച ജനൽ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. മാതാവ് നസീമക്കും സഹോദരൻ മുഹമ്മദ് നൗഫലിനുമൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിൻെറ ഒന്നരപവൻ അരഞ്ഞാണവും മുക്കാൽപവൻെറ  മാലയും നസീമയുടെ സ്വ൪ണം മുക്കിയ പാദസരവും മോഷ്ടാവ് മുറിച്ചെടുത്തു. നസീമയുടെ ബാഗിലുണ്ടായിരുന്ന വാച്ചും നഷ്ടപ്പെട്ടു.
ജൂലൈ ആറിനാണ് അമ്പലപ്പുഴ എസ്.ഐ പ്രതിയെ പിടികൂടിയത്. കോട്ടയം ചിങ്ങവനത്തെ ജ്വല്ലറിയിൽ അരഞ്ഞാണവും കുട്ടനാട് കൈനടിയിലെ ബന്ധുവിൻെറ വീട്ടിൽ മാലയും നൽകിയെന്ന് സമ്മതിച്ചതായി   പൊലീസ് പറഞ്ഞു.
സ്ഥിരം മോഷ്ടാവായ രഞ്ജിത്തിൻെറ മോഷണരീതി മനസ്സിലാക്കിയാണ് പൊലീസ് ഇയാളെ പിടികൂടി ചോദ്യംചെയ്തത്. മറ്റൊരു മോഷണക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച് കഴിഞ്ഞ മാ൪ച്ചിലാണ് പുറത്തിറങ്ങിയത്.
ജില്ലയുടെ പലഭാഗത്തും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.