നെല്‍പ്പാടം കരയാക്കുന്ന നിയമം കൊണ്ടുവരരുത് -പരിസ്ഥിതി പ്രവര്‍ത്തകര്‍

കൊച്ചി: പണം നൽകിയാൽ നെൽപ്പാടം കരഭൂമിയാക്കി മാറ്റുന്നതരത്തിലുള്ള നിയമം കൊണ്ടുവരാനുള്ള നീക്കത്തിൽനിന്ന് സ൪ക്കാ൪ പിന്മാറണമെന്ന് ആലുവയിൽകൂടിയ പരിസ്ഥിതി പ്രവ൪ത്തകരുടെ യോഗം ആവശ്യപ്പെട്ടു. തണ്ണീ൪ത്തടങ്ങളും പാടശേഖരവും നിലനി൪ത്താനാണ് സ൪ക്കാ൪ നിയമം ക൪ക്കശമാക്കേണ്ടത്.
ഭൂമാഫിയയെ സഹായിക്കുന്ന തീരുമാനമെടുത്ത് സംസ്ഥാന മന്ത്രിസഭ കേരളത്തെ മരുഭൂവത്കരിക്കാനാണ് ശ്രമിക്കുന്നത്. ഇവിടുത്തെ പ്രകൃതിവിഭവങ്ങൾ വരും തലമുറക്കുകൂടി അവകാശപ്പെട്ടതാണെന്ന സത്യം സ൪ക്കാ൪ തിരിച്ചറിയണം. റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഭീഷണി നേരിടാൻ നെൽവയൽ തണ്ണീ൪ത്തട സംരക്ഷണ നിയമം ശക്തമാക്കാൻ സ൪ക്കാ൪ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സ൪ക്കാ൪ നീക്കത്തിനെതിരെ ജനകീയ സമരം ആരംഭിക്കാനും തീരുമാനിച്ചു. ഡോ. എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. സി.എം.ജോയി, ഡോ.പ്രഫ. എസ്. സീതാരാമൻ, കെ. രാജൻ, ഗോപിനാഥപിള്ള, അപ്പുക്കുട്ടൻ പിള്ള, എൻ. രാമചന്ദ്രൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.