മത്സ്യ തൊഴിലാളി വെടിയേറ്റു മരിച്ച സംഭവം അന്വേഷിക്കുമെന്ന് അമേരിക്ക

ന്യൂദൽഹി: യു.എസ് നാവിക കപ്പലിൽ നിന്നുള്ള വെടിയേറ്റ് ഇന്ത്യൻ മത്സ്യ തൊഴിലാളി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അമേരിക്ക.ഇന്ത്യയിലെ യു.എസ് അംബാസിഡ൪ നാൻസി പവൽ വിദേശ സെക്രട്ടറി രഞ്ജൻ മത്തായിയെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ഒരാളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുഖമുണ്ടെന്നും അവ൪ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ജുമൈറ നാലിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയ ചെറിയ ബോട്ടിന് നേരെ യു.എസ് നാവിക൪ വെടിയുതി൪ത്തത്. വെടിവയ്പിൽ ഒരാൾ മരിക്കുകയും മൂന്നു പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

സംഭവത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസിഡറോട് വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ റിപോ൪ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.