സുനിത വില്യംസും സംഘവും ബഹിരാകാശത്തെത്തി

ഹൂസ്റ്റൺ: സുനിത വില്യംസും സംഘവും ബഹിരാകാശത്തെത്തി. ചൊവ്വാഴ്ച രാവിലെ 10.21 നാണ് റഷ്യൻ നി൪മിത സോയുസ് ഡി.എം.എ-05 എം ബഹിരാകാശ പേടകത്തിൽ സംഘം അന്താരഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ പ്രവേശിച്ചതെന്ന് നാസ വ്യക്തമാക്കി.

കസാഖ്സ്താനിലെ ബൈക്കനോ൪ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഞായറാഴ്ച രാവിലെ ഇന്ത്യൻ സമയം 8.10നാണ് സുനിതയുടെ നേതൃത്വത്തിലുള്ള സംഘം ബഹിരാകാശത്തേക്ക് കുതിച്ചത്. റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടെ യൂറി മലൻഷെങ്കൊ, ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ളൊറേഷൻ ഏജൻസിയിലെ അകിഹിക്കൊ ഹോഷിഡ് എന്നിവരാണ് സുനിതയുടെ സഹയാത്രിക൪. കമാൻഡറായുള്ള സുനിതയുടെ ആദ്യ യാത്രയാണിത്. നാലുമാസം അവ൪ അവിടെ താമസിക്കും.

അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസക്കു വേണ്ടിയാണ് അമേരിക്കൻ പൗരത്വമുള്ള സുനിത യാത്രതിരിച്ചത്.
ശൂന്യാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ചെന്ന ബഹുമതി നേടിയ ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെരണ്ടാം ബഹിരാകാശ യാത്രയാണിത്.

സുനിതയുടെ ആദ്യ ബഹിരാകാശ യാത്ര 2006 ഡിസംബ൪ ഒമ്പതിനായിരുന്നു. 195 ദിവസം അവ൪ അവിടെ ചെലവഴിച്ചു. ബഹിരാകാശത്ത് കഴിയുന്നതിനിടെ നാലു തവണയായി ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കൊഡും (29 മണിക്കൂറും 17 മിനിറ്റും) സുനിത സ്വന്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.