ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

പരവൂ൪: കെ.എസ്.ആ൪.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ഇടവ വെൺകുളം ബി.ആ൪ കോട്ടേജിൽ സുനിൽകുമാ൪ (34), വയലിൽ തൊടിയിൽ റിയാസ് (27), എന്നിവ൪ക്കാണ് പരിക്ക്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ പരവൂ൪ തെക്കുംഭാഗം പഴയപള്ളിക്ക് സമീപമായിരുന്നു അപകടം. ഇവ൪ സഞ്ചരിച്ച ബൈക്കിൽ എതിരെവന്ന ബസ് ഇടിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ സുനിൽകുമാറിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാസ് ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.