ഏറ്റുമാനൂ൪: ഐ.ടി.ഐയിൽ പ്രവേശം സംബന്ധിച്ച് രക്ഷിതാക്കളും അധികൃതരുമായി വാക്കുത൪ക്കം. ത൪ക്കം രൂക്ഷമായതിനത്തെുട൪ന്ന് ഇടക്ക് നി൪ത്തിയ പ്രവേശം പൊലീസത്തെി പുനരാരംഭിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഏറ്റുമാനൂ൪ ഐ.ടി.ഐയിൽ ആയിരുന്നു സംഭവം. വിവിധ ട്രേഡുകളിലേക്ക് ആദ്യപ്രവേശം തിങ്കളാഴ്ച ആരംഭിക്കുമെന്ന് അധികൃത൪ വിദ്യാ൪ഥികളെ രേഖാമൂലം അറിയിച്ചിരുന്നു. അതനുസരിച്ച് രാവിലെ എട്ടിനുതന്നെ ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്നുള്ള വിദ്യാ൪ഥികൾ പ്രവേശത്തിന് രക്ഷിതാക്കളുമായത്തെി.
മോട്ടോ൪ മെക്കാനിക് വെഹിക്കിൾ, ഇലക്ട്രോണിക്സ്, ഡ്രാഫ്റ്റ്സ്മാൻ, സിവിൽ, പ്ളംബ൪ തുടങ്ങി വിവിധ കോഴ്സുകളിലേക്കായി 1050 പേരോടാണ് ഇൻറ൪വ്യൂവിന് എത്താൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അഡ്മിഷൻ ആരംഭിച്ച് ഉച്ചകഴിഞ്ഞിട്ടും ആദ്യറാങ്ക് ലിസ്റ്റിലുള്ളവരെ വിളിച്ചില്ല. എം.എം.വിക്ക് പ്രവേശം ലഭിച്ച ആലപ്പുഴ, മണ്ണഞ്ചേരി പാണിയൻ ചിറയിൽ നിസാറിൻെറ മകൻ റൈസാമിൻെറ ഇൻഡക്സ് മാ൪ക്ക് 10 ആയിരുന്നു. ഈ വിദ്യാ൪ഥിയെ വിളിക്കാതെ 12ാം നമ്പ൪ വിദ്യാ൪ഥിയെ അധികൃത൪ ക്ഷണിച്ചപ്പോഴാണ് കാര്യങ്ങൾ അന്വേഷിക്കാൻ മറ്റുള്ള വിദ്യാ൪ഥികളും രക്ഷിതാക്കളും തയാറാകുന്നത്.
തുട൪ന്ന് ത൪ക്കവും ബഹളവും ഉണ്ടായി. തുട൪ന്ന് അധികൃത൪ പൊലീസിനെ വിളിച്ചു. എസ്.ഐ കെ.ആ൪. മോഹൻ ദാസ് എത്തി ഇരുകൂട്ടരുമായി സംസാരിച്ചശേഷം ഇൻറ൪വ്യൂ പുനരാരംഭിക്കുകയായിരുന്നു.
മെരിറ്റ് സീറ്റുകളിലേക്കും സംവരണ സീറ്റുകളിലേക്കും ഒരേദിവസം പ്രവേശം നടത്താൻ തീരുമാനിച്ചതും പെൺകുട്ടികൾക്ക് ആദ്യം പ്രവേശം നൽകുക വഴി തങ്ങളുടെ സീറ്റ് നഷ്ടപ്പെടുമെന്ന ആൺകുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കയുമാണ് ഇവ൪ പ്രകോപിതരാകാൻ കാരണമെന്നും മുൻ വ൪ഷങ്ങളിൽനിന്ന് വ്യത്യസ്തമായി ധാരാളം പെൺകുട്ടികൾ പ്രവേശത്തിന് എത്തിയത് തങ്ങളുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചെന്നും ഐ.ടി.ഐ പ്രിൻസിപ്പൽ ചെറിയാൻ വ൪ഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.