വിലനിലവാരം നിയന്ത്രിക്കാന്‍ ശക്തമായ നടപടി -മന്ത്രി ഷിബു

കൊല്ലം: വിലനിലവാരം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും റമദാൻ- ഓണച്ചന്തകൾ ഇത്തരത്തിൽ സ൪ക്കാറിൻെറ മുൻകൂട്ടിയുള്ള നീക്കമാണെന്നും മന്ത്രി ഷിബു ബേബിജോൺ.  സപൈ്ളകോയുടെ റമദാൻ- ഓണം മെട്രോ പീപ്പിൾസ് ബസാറിൻെറ ഉദ്ഘാടനം ചിന്നക്കട  പൈ ഗോഡൗണിൽ നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിതരണ സംവിധാനത്തിൽ കേരളം ഏറെ മുന്നിലാണ്. സപൈ്ളകോയ്ക്ക് പുറമേ മാവേലി, ത്രിവേണി, ഹോ൪ടികോ൪പ് തുടങ്ങിയ സംരംഭങ്ങൾ വിപണിയിൽ ശക്തമായി ഇടപെടുന്നുണ്ട്. പഞ്ചാബിൽ നിന്നും മറ്റുമായി ലഭിക്കുന്ന അരിയേക്കാൾ ജയ, കുറുവ അരിക്ക് കേരളത്തിൽ ആവശ്യക്കാ൪ ഏറെയുള്ളതാണ് വിലവ൪ധനക്ക് കാരണം. ജയ അരി ക൪ഷകരിൽ നിന്ന്  നേരിട്ട് ശേഖരിച്ച് ആന്ധ്രാ സ൪ക്കാ൪ മുഖേന ലഭ്യമാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇടനിലക്കാ൪ അവിടെ പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.
ഒരു വിഭാഗത്തിൻെറ പക്കൽ ആവശ്യത്തിലധികം പണമുള്ളതും  സാധനത്തിന്  വിലയെത്രയായാലും വാങ്ങാൻ തയാറാകുന്നതുമാണ് വിലക്കയറ്റത്തിൻെറ കാരണങ്ങളിലൊന്ന്. ഇന്ന് ഒരു തൊഴിലാളിക്ക് കിട്ടുന്ന മിനിമം കൂലി 200 രൂപയാണ്. ഒരു രൂപക്ക് അരി നൽകുന്നത് കൊണ്ടു തന്നെ അവന് വലിയ ഭാരമുണ്ടാകില്ല. എന്നാൽ  കിട്ടുന്ന കൂലിയുടെ നല്ളൊരു ശതമാനം ബിവറേജസ് കോ൪പറേഷനിലേക്ക് പോകുന്നുവെന്നത് ദൗ൪ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
പി.കെ. ഗുരുദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ. പീതാംബരക്കുറുപ്പ് എം.പി ആദ്യവിൽപന നടത്തി. ഡെപ്യൂട്ടി മേയ൪ ജി .ലാലു, വാക്കനാട് രാധാകൃഷ്ണൻ, പി. മോഹനൻ പിള്ള, ആ൪ .ശ്രീധരൻ പിള്ള, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, ബി. സുരേന്ദ്രൻ, സപൈ്ളകോ റീജനൽ മാനേജ൪ എ. ചന്ദ്രിക തുടങ്ങിയവ൪ സംസാരിച്ചു.
ജയ അരി -21 രൂപ, കുറുവ അരി- 19 രൂപ, മട്ട16 -രൂപ, പച്ചരി- 16 രൂപ, പഞ്ചസാര -25 രൂപ, ചെറുപയ൪ 49 -രൂപ, ഉഴുന്ന്- 36 രൂപ, വൻകടല 44- രൂപ, വൻപയ൪ -26.50 രൂപ, തുവരപരിപ്പ്- 34 രൂപ, വറ്റൽ മുളക് -45 രൂപ, മല്ലി -45.90 രൂപ എന്നിങ്ങനെയാണ് പീപ്പിൾസ് ബസാറിലെ നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.