പുനലൂ൪: ദേശീയപാത 744 ൽ പുനലൂരിനും സംസ്ഥാന അതി൪ത്തിയായ കോട്ടവാസലിനുമിടയിൽ ദിനംപ്രതി അപകടം പെരുകുന്നു. ഇതുവഴിയുള്ള വാഹനങ്ങളുടെ വ൪ധനക്കനുസരിച്ച് പാതയുടെ അപര്യാപ്തതയും തക൪ച്ചയുമാണ് അപകടത്തിന് പ്രധാന കാരണം.
മദ്യപിച്ച് വാഹനം ഓടിക്കൽ ഉൾപ്പെടെ ട്രാഫിക് നിയമം ലംഘിച്ചുള്ള ഡ്രൈവിങ് ഈ പാതയിൽ ഏറെയാണെന്നും ആക്ഷേപമുണ്ട്. തമിഴ്നാട്ടിൽനിന്നും വരുന്ന ചരക്കുവാഹനങ്ങളാണ് ഇവിടെ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത്. പാതയുടെ അപര്യാപ്തത കണക്കിലെടുക്കാതെ അലക്ഷ്യമായാണ് ആസിഡ് ടാങ്ക൪ ഉൾപ്പെടെയുള്ള ചരക്കുവാഹനങ്ങൾ കടന്നുവരുന്നത്. കൂറ്റൻ ചരക്കുവാഹനങ്ങൾപോലും ക്ളീന൪ ഇല്ലാതെ ഡ്രൈവ൪ മാത്രമായാണ് ഈ പാതയിലൂടെ വന്നുപോകുന്നത്. ഇതിൽ പല വാഹനങ്ങളും ചരക്കുഗതാഗതത്തിന് അനുയോജ്യമല്ലാത്ത നിലയിലായതാണ്.
പുനലൂരിനും കോട്ടവാസലിനുമിടയിൽ ദിവസവും ചെറുതും വലുതുമായി നിരവധി വാഹനങ്ങൾ അപകടം ഉണ്ടാക്കുന്നു. പാതയോരത്തുള്ള വീടുകളിലേക്ക് ഇടിച്ചുകയറൽ ഉൾപ്പെടെ വലിയ അപകടങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നത്. പുനലൂ൪-ചെങ്കോട്ട പാതയിൽ ട്രെയിൻ ഗതാഗതം ഇല്ലാത്തതിനാൽ മുമ്പുണ്ടായിരുന്നതിൻെറ നാലിരട്ടി വാഹനങ്ങളാണ് ഇപ്പോൾ ഓടുന്നത്. കൊടുംവളവുകളും കുത്തിറക്കവും കയറ്റവുമുള്ള ഈ പാത പലയിടത്തും തക൪ന്നിട്ടുള്ളതും അപകടം വ൪ധിപ്പിക്കുന്നു. അപകടം കുറക്കാൻ പൊലീസിൻെറ ഉൾപ്പെടെ യാതൊരു നടപടിയുമില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.