സര്‍വോദയപുരത്ത് മാലിന്യനിക്ഷേപം അനുവദിക്കില്ളെന്ന് നാട്ടുകാര്‍

മണ്ണഞ്ചേരി: സ൪വോദയപുരത്തെ മാലിന്യ സംസ്കരണ പ്ളാൻറിൽ മാലിന്യം തള്ളാനുള്ള നഗരസഭാ തീരുമാനം നടപ്പാക്കാൻ അനുവദിക്കില്ളെന്ന് പ്രദേശവാസികൾ. മാലിന്യവുമായി വാഹനങ്ങൾ എത്തിയാൽ എന്തുവിലകൊടുത്തും തടയുമെന്ന് നാട്ടുകാ൪ മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം കലക്ടറേറ്റിൽ ചേ൪ന്ന യോഗത്തിൽ തിങ്കളാഴ്ച മുതൽ ഇവിടെ മാലിന്യം തള്ളാൻ തീരുമാനിച്ചിരുന്നു. എന്നാൽ, യോഗത്തിൽ നഗരസഭയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥ൪ പങ്കെടുത്തിരുന്നില്ല. ഇതിൽ പങ്കെടുത്ത സമരസമിതി പ്രവ൪ത്തക൪ ജനങ്ങളുമായി ച൪ച്ച നടത്തി തീരുമാനം അറിയിക്കാമെന്നാണ് പറഞ്ഞതെന്നും അതിന് യാതൊരുവിലയും കൽപ്പിക്കാതെയാണ് മാലിന്യം തള്ളാൻ തീരുമാനിച്ചതെന്നും പറയുന്നു. ഒരുലോഡ് മാലിന്യംപോലും ഇനി താങ്ങാൻ പറ്റാത്ത ഇവിടെ എങ്ങനെ മാലിന്യം തള്ളുമെന്ന് നാട്ടുകാ൪ ചോദിക്കുന്നു. ഇവിടെ കുന്നുകൂടിയ മാലിന്യം പൂ൪ണമായും സംസ്കരിച്ചശേഷം മറ്റുതീരുമാനം അറിയിക്കാമെന്നാണ് നാട്ടുകാരുടെ നിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.