അനുമതിയില്ലാതെ ബൈക്ക് റാലി; 13 പേര്‍ പിടിയില്‍

കൊച്ചി: വൈറ്റിലയിൽനിന്ന് തിരക്കേറിയ എം.ജി റോഡിലൂടെ ചാത്യാത്ത് റോഡിലേക്ക് ബൈക്ക് റാലി നടത്തിയ 13 മോട്ടോ൪ സൈക്കിളുകൾ പൊലീസ് പിടിച്ചെടുത്തു. ടീം റോഡ് കിങ് കൊച്ചിൻ എന്ന പേരിലെ മോട്ടോ൪ സൈക്കിൾ റാലി അംഗങ്ങളാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായത്.
എം.ജി റോഡിലൂടെ ട്രാഫിക് നിയമങ്ങൾ മറികടന്ന് വേഗത്തിലും അപകടകരമായ വിധത്തിൽ വെട്ടിച്ചും പാളിച്ചുമാണ് പ്രതികൾ ബൈക്കുകൾ ഓടിച്ചു വന്നത്. അസാമാന്യവേഗതയും ഉയ൪ന്ന ശബ്ദത്തിൽ ഹോണുകൾ മുഴക്കിയും ബൈക്ക് റേസിങ് ശബ്ദവും ഉണ്ടാക്കി പ്രതികൾ പൊതുജനങ്ങൾക്ക് അസഹ്യതയും ശബ്ദമലിനീകരണവും ഉണ്ടാക്കി. ചാത്യാത്ത് റോഡിൽ വെച്ചാണ് ബൈക്കുകൾ പിടികൂടിയത്.
സിറ്റി പൊലീസ് കമീഷണ൪ അജിത്കുമാ൪ ഐ.പി.എസിൻെറ നി൪ദേശപ്രകാരം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.ഐ അനന്തലാൽ, കെ.എം. സലീം, കെ.സി. ശശിധരൻ, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ ജോഷി, സിവിൽ പൊലീസ് ഓഫിസ൪ ഷാജി എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബൈക്കുകൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.