പുൽപള്ളി: മഴ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ വനമേഖലയിലുളള നീ൪ച്ചാലുകൾ, വയലുകൾക്ക് സമീപമുളള തോട്ടങ്ങൾ എന്നിവകളിൽ നബാ൪ഡ് മണ്ണണകൾ നി൪മിക്കും. ഇതിന് വയനാട്ടിൽ 56 നീ൪ത്തടമേഖലകളിൽ പ്രവൃ ത്തികൾ ആരംഭിച്ചു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പ്രവ൪ത്തനങ്ങൾ.
കബനിയുടെ ജലസ്രോതസ്സുകളായ തോടുകൾ, നീ൪ച്ചാലുകൾ എന്നിവയോട് ചേ൪ന്ന് മണ്ണണകൾ നി൪മിച്ച് ജലം തടഞ്ഞുനി൪ത്തി പരിസര പ്രദേശങ്ങളിലെ ഭൂഗ൪ഭജല സമ്പത്ത് വ൪ധിപ്പിച്ച് വരൾച്ചയെ പ്രതിരോധിക്കാൻ കഴിയുമെന്നും സന്നദ്ധ സംഘടനയായ മിറ൪ ഡയറക്ട൪ പി.പി. തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.