കോഴിക്കോട്: പന്നിയങ്കര റെയിൽവേ മേൽപാലത്തിനായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരുടെ പുനരധിവാസത്തിനായി പാക്കേജ് ഉണ്ടാക്കുമെന്ന് മന്ത്രി എം.കെ. മുനീ൪. മേൽപാലത്തിനായി ഭൂമി നൽകുന്നവ൪ക്കുള്ള നഷ്ടപരിഹാര തുകയുടെ ആദ്യഘട്ടവിതരണം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
പന്നിയങ്കര മേൽപാലം മോണോറെയിലുമായി ബന്ധപ്പെടുത്തി നി൪മിക്കുന്നതിനാൽ രണ്ടര വ൪ഷത്തിനകംതന്നെ പൂ൪ത്തിയാക്കാനാകും. ബജറ്റിൽ 40 കോടി രൂപയാണ് പാലത്തിനായി വകയിരുത്തിയിട്ടുള്ളത്. ഇതിൽ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള അഞ്ച് കോടി രൂപയിൽ മൂന്ന് കോടിയാണ് ഇതിനകം ലഭിച്ചത്. രണ്ട് കോടി ആഴ്ചകൾക്കകം ലഭിക്കും -മന്ത്രി പറഞ്ഞു. കോതിപാലം അപ്രോച്ച് റോഡിനായി മൂന്ന് കോടികൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാൽ പ്രവൃത്തി വേഗത്തിൽ പൂ൪ത്തീകരിക്കാൻ സാധിക്കും. പുതിയപാലത്ത് പുതിയ പാലം വരും.
ഫ്രാൻസിസ് റോഡ് -മാങ്കാവ് റോഡ് വീതികൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 23ന് തിരുവനന്തപുരത്ത് ച൪ച്ച നടക്കും. ഇതിൽ ഈ പ്രശ്നത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു. മേൽപാലത്തിനായി നാല് ബ്ളോക്കിലായി ഏറ്റെടുക്കുന്ന 1.08 ഏക്കറിൽ രണ്ട് ബ്ളോക്കുകൾക്കുള്ള നഷ്ടപരിഹാരമാണ് ഞായറാഴ്ച വിതരണം ചെയ്തത്. ചടങ്ങിൽ കുഞ്ഞിക്കോയ, മുഹമ്മദ് അഷ്റഫ്, പി.കെ. വിജയൻ എന്നിവ൪ ചെക്കുകൾ ഏറ്റുവാങ്ങി. മേയ൪ പ്രഫ. എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. കൗൺസില൪മാരായ എം.കെ. സ്വാമിനാഥൻ, പി.വി. അവറാൻ, സി.പി. മുസാഫ൪ അഹമ്മദ്, സുധാമണി എം.സി, ഉഷാദേവി ടീച്ച൪, പി.ഡബ്ള്യൂ.ഡി എക്സിക്യൂട്ടിവ് എൻജിനീയ൪ പി.എം. രാധാകൃഷ്ണൻ, ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ഖാദ൪ പാലാഴി, പന്നിയങ്കര ഏരിയ വികസന സമിതി പ്രസിഡൻറ് പി. മൂസക്കോയ, എസ്.കെ. അബൂബക്ക൪, മേലടി നാരായണൻ, സി.ടി. സക്കീ൪ ഹുസൈൻ, പി.കെ. നാസ൪, കെ.പി. ശിവദാസൻ എന്നിവ൪ സംസാരിച്ചു. കലക്ട൪ കെ.വി. മോഹൻ കുമാ൪ സ്വാഗതവും ആ൪.ഡി.ഒ കെ.കെ. രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.