കുണ്ടറ: പെരുമ്പുഴയിലെ കുളപ്ര ബ്രിക്സിൽ കൊലചെയ്യപ്പെട്ട ബംഗാളി യുവതി ഷഹാനിയയുടെ ഭ൪ത്താവ് അലിയാരെ കോടതി റിമാൻഡ് ചെയ്തു. ചുടുകട്ട കമ്പനിയിലെ തൊഴിലാളിയായ പശ്ചിമബംഗാളി യുവാവുമായി ഭാര്യ അടുത്തിടപഴകുന്നത് ചോദ്യംചെയ്തതാണ് കലഹത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 25നായിരുന്നു കൊലപാതകം. തലേന്ന് രാത്രിമുതൽ ഇരുവരും വഴക്കിടുകയും പരസ്പരം ഉപദ്രവിക്കുകയും ചെയ്തിരുന്നു. കൊലനടക്കുന്ന ദിവസം രണ്ടുപേരും ജോലിക്ക് എത്തിയില്ല. രാത്രി 10.30ഓടെ ഭാര്യയും മകളും ഉറക്കമായെന്നുറപ്പിച്ച അലിയാ൪ ഷഹാനിയയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മരിച്ചുവെന്നുറപ്പാക്കിയശേഷം ചുടുകട്ടകൾ അടുക്കി കിടപ്പുമുറിയിൽ തന്നെ മൃതശരീരം ഒളിപ്പിച്ചു. രാവിലെ മകളോടൊപ്പം പെരുമ്പുഴയിലത്തെിയ അലിയാ൪ ബസിൽ എറണാകുളത്തും രാത്രിയോടെ തീവണ്ടികയറി ബംഗാളിലും എത്തി. ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്നായിരുന്നു അലിയാ൪ നാട്ടിൽ ബന്ധുക്കളെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.