കട്ടപ്പന ബസ്സ്റ്റാന്‍ഡിലെ കുളം അപകട ഭീഷണി

കട്ടപ്പന:  പുതിയ ബസ്സ്റ്റാൻഡിലെ കുളം യാത്രക്കാ൪ക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി. ബസ് പാ൪ക്കിങ് ഏരിയയിലാണ് വലിയ കുളം രൂപപ്പെട്ടത്. കുളത്തിൻെറ ചുറ്റുമതിലിന് ഒന്നരയടി മാത്രമാണ് ഉയരം. കൊച്ചുകുട്ടികളടക്കമുള്ള യാത്രക്കാ൪ അബദ്ധത്തിൽ കാലുതട്ടിയാൽ കുളത്തിലേക്ക് വീഴും. നിറയെ വെള്ളമുള്ള കുളം മാലിന്യം നിറഞ്ഞുകിടക്കുകയാണ്.
കുളത്തിലെ  വെള്ളം ചില ഹോട്ടലുകാ൪ പാത്രം കഴുകുന്നതിനും  മറ്റുമായി ഉപയോഗിക്കുന്നുണ്ട്. രാത്രിയാണ്  വെള്ളം ശേഖരിക്കുന്നത്. കട്ടപ്പനയിൽ അടുത്തകാലത്ത് ഡെങ്കിപ്പനിയടക്കം വിവിധ പക൪ച്ചവ്യാധികൾ വ്യാപിക്കുന്നതായി  ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
കുളത്തിൻെറ ചുറ്റുമതിലിന് ഉയരം കൂടുകയും കുളത്തിൽ പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യം നിക്ഷേപിക്കാതിരിക്കാൻ വലയിടുകയും ചെയ്യുമെന്ന ആവശ്യം ഉയ൪ന്നിട്ടുണ്ട്. പഞ്ചായത്ത് ഇക്കാര്യത്തിൽ   നടപടി  സ്വീകരിക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.