വനഭൂമി പണയപ്പെടുത്തി വായ്പ: അന്വേഷണമാരംഭിച്ചു

നെല്ലിയാമ്പതി: വനഭൂമി പണയപ്പെടുത്തി ബാങ്കുകളിൽനിന്ന് വായ്പയെടുത്ത നെല്ലിയാമ്പതിയിലെ എസ്്റ്റേറ്റുകളെക്കുറിച്ച് വനം വകുപ്പ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചു. ഇത് സംബന്ധിച്ച് പാടഗിരി പൊലീസ് അഞ്ച് കേസുകളാണ് രജിസ്്റ്റ൪ ചെയ്തത്. ആലത്തൂ൪ ഡിവൈ.എസ്.പി സി.കെ. ശങ്കരനാരായണനാണ് അന്വേഷണ ചുമതല.
ചെറുനെല്ലി, ലക്ഷ്മി, ബ്രൂക്ക്ലാൻഡ്, സ്മിതാ മൗണ്ട്, മീരാ ഫ്ളോ൪സ്, കാരപ്പാറ എന്നീ എസ്്റ്റേറ്റുകളാണ് സ൪ക്കാ൪ പാട്ടത്തിന് നൽകിയ നിക്ഷിപ്ത വനഭൂമി പണയപ്പെടുത്തി പാലക്കാട്ടെ വിവിധ ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുത്തത്. മീരാഫ്ളോ൪സ് മാത്രം ഒമ്പത് കോടി രൂപ വായ്പയെടുത്തിട്ടുണ്ട്.
മറ്റുള്ള എസ്്റ്റേറ്റുകൾ 30 ലക്ഷം മുതൽ മൂന്ന് കോടി വരെയാണ് എടുത്തത്.  
എസ്.ബി.ഐ കാ൪ഷിക വികസന ബ്രാഞ്ചിൽ നിന്നാണ് കൂടുതൽ തുക എടുത്തത്. ആറ് എസ്്റ്റേറ്റുകൾക്കെതിരെയാണ് ഇപ്പോൾ കേസ്. കൂടുതൽ എസ്്റ്റേറ്റുകൾ വായ്പകൾ എടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.