അരൂ൪: ജീവനക്കാ൪ക്ക് താമസിക്കാൻ ഇടമില്ലാത്തതുമൂലം അരൂക്കുറ്റി ഗവ. ആശുപത്രിക്ക് ആംബുലൻസ് നഷ്ടമാകാൻ സാധ്യത. മൂന്നുമാസം മുമ്പാണ് ആംബുലൻസിൻെറ സ൪വീസ് തുടങ്ങിയത്. 108ൽ ഫോൺ വിളിച്ചാൽ അരൂ൪, പാണാവള്ളി, വടുതല മേഖലകളിൽ സേവനം ലഭ്യമായിരുന്നു. പ്രഥമശുശ്രൂഷ നൽകാൻ ആംബുലൻസിൽ സംവിധാനമുണ്ട്. പരിശീലനം സിദ്ധിച്ച നഴ്സിൻെറ ശുശ്രൂഷയും ലഭിക്കും. അത്യാസന്ന നിലയിലായ അറുപതോളം പേ൪ക്ക് മൂന്നുമാസത്തിനുള്ളിൽ ആംബുലൻസ് തുണയായിട്ടുണ്ട്.
കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആറുപേരാണ് ഇതിൽ ജോലിചെയ്യുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രണ്ടുപേ൪ ഏതുസമയത്തും ആംബുലൻസിൽ ഉണ്ടായിരിക്കും. ഇവ൪ക്ക് താമസ സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ അധികൃത൪ക്ക് കഴിഞ്ഞില്ല. ആശുപത്രിയിലെ കോൺഫറൻസ് ഹാളിലാണ് ഇവ൪ കഴിയുന്നത്. കോൺഫറൻസ് നടക്കുമ്പോൾ ഒഴിഞ്ഞുപോകണം.പ്രാഥമികാവശ്യങ്ങൾക്കും മതിയായ സൗകര്യമില്ല. ഇവരുടെ ബാഗും ഡ്രസുകളും മറ്റും സൂക്ഷിക്കാനും സുരക്ഷിത ഇടമില്ല. അടച്ചുറപ്പുള്ള മുറി മാത്രമാണ് ഇവ൪ക്ക് ആവശ്യം. എന്നാൽ, ഇത് പരിഹരിക്കാൻ ജനപ്രതിനിധികൾ മുതിരുന്നില്ല. സൗകര്യങ്ങൾ ലഭിക്കുന്ന മറ്റുസ്ഥലത്തേക്ക് ആംബുലൻസ് മാറ്റാനാണ് നി൪ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.