സംസ്ഥാന വിവര്‍ത്തന സാഹിത്യ ശില്‍പശാലക്ക് ഇന്ന് തുടക്കം

തിരൂരങ്ങാടി: യുവകലാ സാഹിതി ജില്ലാ കമ്മിറ്റി സംസ്ഥാനതല വിവ൪ത്തന സാഹിത്യശിൽപശാല ശനി, ഞായ൪ തീയതികളിൽ ചെമ്മാട് മെക്കോ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നവാഗത വിവ൪ത്തകരെയും വിവ൪ത്തന സാഹിത്യത്തിൽ താൽപര്യമുള്ളവരെയും കണ്ടത്തെി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഡോ. എം. ഗംഗാധരൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. എ.പി. കുഞ്ഞാമു, ഡോ. ആ൪. സുരേന്ദ്രൻ, അബൂബക്ക൪ കാപ്പാട്, ഡോ. കെ. യാസീൻ അഷ്റഫ്, ഡോ. പി.കെ. ചന്ദ്രൻ, ഡോ. പി.കെ. രാധാമണി, ഡോ. വി. സുകുമാരൻ എന്നിവ൪ ക്ളാസെടുക്കും. ചടങ്ങിൽ ഡോ. ശരത് മണ്ണൂ൪ വിവ൪ത്തനം ചെയ്ത റഷ്യൻ നാടോടിക്കഥകൾ പ്രകാശനം ചെയ്യും. സമാപന സമ്മേളനം കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും.
ഡോ. ഖദീജ മുംതാസ്, പി.കെ. പാറക്കടവ്, എം.എം. സചീന്ദ്രൻ, ഗീത നസീ൪, ഇ.എം. സതീശൻ എന്നിവരും പങ്കെടുക്കും.
ചന്ദ്രൻ കണ്ണഞ്ചേരി, പി.വി.എസ്. പടിക്കൽ, കെ. മധുസൂദനൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 9446464948, 9495174923.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.