‘മുജാഹിദ് പ്രസ്ഥാനത്തെ പിടിച്ചുലക്കുന്നത് ആദര്‍ശവൈകല്യം’

കോഴിക്കോട്: ആദ൪ശവൈകല്യമാണ് ജിന്ന് വിവാദത്തിൽ മുജാഹിദ് പ്രസ്ഥാനത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഇസ്തിഖാമ ആദ൪ശസമ്മേളനം അഭിപ്രായപ്പെട്ടു.
ജിന്നിനോട് സഹായം തേടാമെന്നാണ് മുജാഹിദ് പണ്ഡിതന്മാ൪ ഇപ്പോൾ പറയുന്നത്. അതിനവ൪ തെളിവുകളും നിരത്തുന്നു. പരമ്പരാഗതമായി കേരളീയ മുസ്ലിം സമൂഹം വിശ്വസിച്ചിരുന്ന ആചാരാനുഷ്ഠാനങ്ങളെ തിരസ്കരിക്കുന്ന നിലപാട് തെറ്റായിരുന്നുവെന്ന് തുറന്നുപറയാൻ മുജാഹിദ് പ്രസ്ഥാനം തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
സി.എസ്.കെ.തങ്ങൾ, എം.ടി.അബൂബക്ക൪ ദാരിമി, നാസ൪ ഫൈസി കൂടത്തായി, മുസ്തഫ അഷ്റഫി കക്കുപടി, മുസ്തഫ മാസ്റ്റ൪, അബ്ദുൽ ഗഫൂ൪ അൻവരി, ഹബീബ് ഫൈസി കോട്ടോപാടം, നവാസ് പാനൂ൪, യൂസഫ് മിശ്കാത്തി, സാദിഖ് ഫൈസി താനൂ൪ എന്നിവ൪ സംസാരിച്ചു. മുജീബ് ഫൈസി പൂലോട് സ്വാഗതവും കെ.സി.ഷൗക്കത്തലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.