കജനാപ്പാറ നിവാസികള്‍ ദുരിതത്തില്‍

അടിമാലി: രാജകുമാരി പഞ്ചായത്തിലെ മൂന്ന് വാ൪ഡിൽപെടുന്ന കജനാപ്പാറ നിവാസികൾ അടിസ്ഥാന സൗകര്യമില്ലാതെ ദുരിതത്തിൽ. 5000 ഓളം ആളുകൾ  തിങ്ങിപ്പാ൪ക്കുന്ന ഇവിടെ പേരിന് ഒരു കെ.എസ്.ആ൪.ടി.സി എത്തുന്നുണ്ട്. ഇതാണെങ്കിൽ രാത്രി വന്ന് പോകുന്നതാണ്. ഇവിടെ നിന്ന് ആറ് കിലോമീറ്റ൪ അകലെ രാജകുമാരിയിലോ ബൈസൺ വാലിയിലോ എത്തിയാലെ ഉദ്ദേശിച്ച സ്ഥലത്തേക്ക് പോകാൻ കഴിയൂ. ഇത്രയും ദൂരം യാത്ര ചെയ്യണമെങ്കിൽ 35   മുതൽ 50 രൂപ വരെ നൽകണം. യാത്രാസൗകര്യത്തിൻെറ അഭാവത്തിൽ കുട്ടികളുടെ വിദ്യാഭ്യാസവും പ്രാഥമിക തലം കടക്കാറില്ല. ഭൂരിഭാഗം വീടുകളിലും ടോയ്ലറ്റ് സൗകര്യമില്ല. മാലിന്യം റോഡുവക്കുകളിൽ കെട്ടിക്കിടന്ന് ദു൪ഗന്ധം വമിക്കുന്നു. കുടിവെള്ളമാണ് ഗ്രാമം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇവിടത്തുകാ൪ ഏലത്തോട്ടങ്ങളിലെ നീരുറവകളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.
കീടനാശിനികൾ കല൪ന്ന വെള്ളമായതിനാൽ ഏറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. കാൻസറും ശ്വാസകോശരോഗങ്ങളും വ്യാപകമാണ്. തമിഴ്നാട്ടിലെ തേനി, കമ്പം മേഖലകളിൽ നിന്ന് കൂലിപ്പണിക്ക് എത്തിയവരാണ് അധികവും. തമിഴ് തൊഴിലാളികൾ മാത്രം ഇവിടെ കേന്ദ്രീകരിക്കപ്പെട്ടതിനത്തെുട൪ന്ന് കജനാപ്പാറ തമിഴ് ഗ്രാമം എന്ന പേരിൽ പ്രശസ്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.