ഖാ൪ത്തൂം: കൊല്ലപ്പെട്ട അൽഖാഇദ തലവൻ ഉസാമ ബിൻലാദിൻെറ പാചകക്കാരനായിരുന്ന ഇബ്രാഹീം അൽഖൗസിയെ ഗ്വണ്ടാനമോ തടവറയിൽനിന്ന് മോചിപ്പിച്ചതായി സുഡാൻ അധികൃത൪ അറിയിച്ചു. ഭീകരവാദപ്രവ൪ത്തനവും ഗൂഢാലോചനാ കുറ്റവും ആരോപിച്ച് 2000ലാണ് ഇയാളെ യു.എസ് അറസ്റ്റ് ചെയ്തത്. 14 വ൪ഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു. തടവുകാരെ വിട്ടയച്ച് ഗ്വണ്ടാനമോ തടങ്കൽ പാളയം അടച്ചുപൂട്ടുമെന്ന് യു.എസ് പ്രസിഡൻറ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപന ശേഷം വിട്ടയക്കുന്ന ആദ്യത്തെ ഗ്വണ്ടാനമോ തടവുകാരനാണ് അൽഖൗസി.
1996ൽ അൽഖാഇദയിൽ ചേ൪ന്ന അൽഖൗസി ഉസാമയുടെ പാചകക്കാരനും കണക്കെഴുത്തുകാരനുമായിരുന്നു. 2010 ജൂലൈയിൽ കോടതിയിൽ ഖൗസി ഇക്കാര്യങ്ങൾ സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.