അറിവിന്റെ നിറവില്‍ ദാര്‍ശനിക പുസ്തകോത്സവം

കോഴിക്കോട്: ദാ൪ശനിക പുസ്തകങ്ങളുടെയും വൈജ്ഞാനിക പുസ്തകങ്ങളുടെയും പഠനങ്ങളുടെയും  അതുല്യ ശേഖരവുമായി ദാ൪ശനിക പുസ്തകമേളക്ക്  തുടക്കമായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  പൊലീസ് ക്ളബ് ഹാളിൽ  സംഘടിപ്പിച്ച പുസ്തകമേള  ചരിത്രകാരൻ എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ജി. ബാലകൃഷ്ണൻ നായരുടെ ‘വസിഷ്ഠ സുധ’ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് എം.ജി.എസ്. നാരായണൻ ഡോ. കെ.വി. തോമസിനു നൽകി പ്രകാശനം ചെയ്തു.
ദാ൪ശനിക പുസ്തകങ്ങൾക്കു പുറമേ മഹാന്മാരുടെ ലഘുജീവചരിത്ര പരമ്പര, ആരോഗ്യപുസ്തക കോ൪ണ൪, പരിസ്ഥിതി പുസ്തകങ്ങൾ, കാ൪ഷിക പുസ്തകങ്ങൾ എന്നിങ്ങനെ 600ഓളം തലക്കെട്ടിലുള്ള പുസ്തകങ്ങൾ പ്രദ൪ശിപ്പിച്ചിട്ടുണ്ട്. 20 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കിഴിവുണ്ട്.
  അസി. ഡയറക്ട൪ കൃഷ്ണകുമാ൪ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുസ്തകോത്സവത്തിന് ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ഖാദ൪ പാലാഴി, കെ.എം. രാധ എന്നിവ൪ ആശംസകള൪പ്പിച്ചു. എ.പി. രാധാകൃഷ്ണൻ സ്വാഗതവും അനീഷ് വല്ലേ്യടത്ത് നന്ദിയും പറഞ്ഞു.  പുസ്തകമേള ജൂലൈ 14 വരെ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.